തിരുവനന്തപുരം: ദേശീയ വനിതാകമ്മിഷന്റെ ഉപദേശക സമിതിയിലേക്ക് ഭാരതീയ വിചാരകേന്ദ്രം മുൻ സംസ്ഥാന സെക്രട്ടറിയും മഹിളാ സമന്വയം സംസ്ഥാന കൺവീനറുമായ അഡ്വ. ജി. അഞ്ജനാദേവി യെ നാമനിർദ്ദേശം ചെയ്തു.
വിമൺസ് കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹ്തകർ ഉൾപ്പെടെ 21 പേരടങ്ങുന്ന ഉപദേശക സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അഞ്ജനാദേവി. ഉപദേശക സമിതിയുടെ ആദ്യയോഗം കഴിഞ്ഞ ദിവസം മുംബയിൽ കൂടിയിരുന്നു. തിരുവനന്തപുരത്ത് അഭിഭാഷകയായ അഞ്ജനാദേവി മുൻപ് ABVP ദേശീയ സമിതി അംഗമായിയുന്നു.
രാജ്യത്ത് കടലോര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പഠന സംഘത്തിലുൾപ്പെടെ വിവിധ വിഷയങ്ങളിൽ കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇടപെട്ടുവരുകയായിരുന്നു അവർ. BJP സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷ് ഭർത്താവാണ്.