
ന്യൂയോര്‍ക്ക് : സ്വയംഭരണ ഡാനിഷ് ദ്വീപായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ആവര്‍ത്തിച്ചു.
‘ദേശീയ സുരക്ഷയ്‌ക്കായി അമേരിക്കയ്‌ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്. നമ്മള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോമിന് അത് അത്യന്താപേക്ഷിതമാണ്. അത് ലഭിക്കാന്‍് നാറ്റോ നമുക്ക് വഴിയൊരുക്കണം,’ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. യുഎസ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച മള്‍ട്ടി-ലെയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം.