• Wed. Aug 20th, 2025

24×7 Live News

Apdin News

ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ തല്ലിയ രാജേഷ് ആരാണ് ? പ്രതിയുടെ ചിത്രം പുറത്തുവന്നു

Byadmin

Aug 20, 2025



ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക വിവരങ്ങളിൽ പ്രതി തന്റെ പേര് രാജേഷ് സക്രിയ എന്നാണ് പറഞ്ഞിരിക്കുന്നത്.

പ്രതി ഗുജറാത്തിലെ രാജ്കോട്ട് നിവാസിയാണെന്ന് പറയപ്പെടുന്നു. ഏകദേശം 41 വയസ്സ് പ്രായമുണ്ട്. ദൽഹി പോലീസ് ഗുജറാത്ത് പോലീസുമായി ബന്ധപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് പോലീസ് രാജേഷിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ രാജേഷ് ഒരു നായ സ്നേഹിയാണെന്നും ദൽഹി എൻസിആറിലെ തെരുവ് നായ്‌ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയിൽ അസ്വസ്ഥയാണെന്നും ഇയാളുടെ അമ്മ ഭാനു പറഞ്ഞതായി പോലീസ് അറിയിച്ചു.

അതേ സമയം നിലവിൽ രേഖ ഗുപ്ത സുരക്ഷിതയാണ്. അവർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. പൊതുജന പരാതികൾക്കായുള്ള ജൻ സുൻവായ് പരിപാടിക്കിടെയാണ് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് നേരെ വസതിയിൽ വച്ച് അതിക്രമം നടന്നത്.

By admin