ന്യൂദൽഹി: 2025 ലെ ദൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ഡിയുഎസ് യു) തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വൻ വിജയം നേടി. എബിവിപി പ്രധാന നാല് സീറ്റുകളിൽ മൂന്നും നേടി, അതേസമയം നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യക്ക് (എൻഎസ് യു) ഒരു സീറ്റിൽ മാത്രമാണ് വിജയം.
പ്രസിഡന്റായി ആര്യൻ മാനും ഉപാദ്ധ്യക്ഷൻ: രാഹുൽ ഝാംസലായും സെക്രട്ടറി: കുനാൽ ചൗധരിയും ജോയിന്റ് സെക്രട്ടറി: ദീപക് ഝായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ രാഹുൽ ഝാംസലാ മാത്രമാണ് എൻഎസ് യു സ്ഥാനാർത്ഥി. എബിവിപിയുടെ വൻ നേട്ടമാണ് മറ്റുമൂന്നുപേരുടെയും വിജയം. 2025 ലെ ‘ഡുസു’ തെരഞ്ഞെടുപ്പിൽ 1,53,100 വോട്ടർമാരായിരുന്നു. അവരിൽ 60,272 വിദ്യാർത്ഥികൾ വോട്ട് ചെയ്തു. വോട്ടർമാരുടെ എണ്ണം 39.36% ആയിരുന്നു. ആകെ 21 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു, എന്നാൽ പ്രധാന മത്സരം എബിവിപിയും എൻഎസ് യുവും തമ്മിലായിരുന്നു. വിജയിച്ച യൂണിയൻ സെക്രട്ടറി കുനാൽ ചൗധരി (എബിവിപി) ഒപ്പം നിന്നവർക്ക് ഒപ്പമുണ്ടാകുമെന്ന് നന്ദി അറിയിച്ച് പ്രസ്താവിച്ചു.