
കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സി പി എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറി. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
യോഗത്തില്‍ നിന്നും വനിത നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ ഇറങ്ങിപ്പോയി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ തര്‍ക്കിച്ചത്.ഫണ്ട് തട്ടിയെന്ന് ആരോപണം നേരിടുന്ന ടി ഐ മധുസൂദനന്‍ എംഎല്‍എയും യോഗത്തില്‍ ഉണ്ടായിരുന്നു.
നേതാക്കളെ അനുനയിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.