• Fri. Oct 3rd, 2025

24×7 Live News

Apdin News

ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡിയും സംയുക്തമായി 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു

Byadmin

Oct 2, 2025


ധനകാര്യ മേഖലയില്‍ അതിവേഗവളര്‍ച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡി യും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്ടോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ ല്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ. എം. കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ഡിജിപി ശ്രീ ജേക്കബ് തോമസ് മുഖ്യാഥിതിയായിരിക്കും. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജയകൃഷ്ണന്‍, സുരേഷ് കെ വാരിയര്‍, അഷറഫ് കെ എം എന്നിവരും ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹോള്‍ടൈം ഡയറക്ടര്‍ ശ്യാംദേവ്, ഡയറക്ടര്‍മാരായ സുരാജ് കെ ബി, ബൈജു എസ് ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
216 ആദിവാസി യുവതി-യുവാക്കള്‍ക്കളുടെ സമൂഹ വിവാഹം, തുടങ്ങി നിരവധി സാമൂഹിക സേവനങ്ങള്‍ നടപ്പിലാക്കിയ ധനലക്ഷ്മി ഗ്രൂപ്പ് കൃത്രിമക്കാലുകള്‍ നല്‍കുന്നതിലൂടെ സേവനത്തിന്റെ ഒരു പുതിയ ചുവടുകൂടി പൂര്‍ത്തിയാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധനലക്ഷ്മി ഗ്രൂപ്പിന് വളര്‍ച്ചയുടെ പാതയില്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്.’ ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.
ധനകാര്യ സേവനങ്ങളില്‍ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്നതോടൊപ്പം വയോജന ക്ഷേമ കേന്ദ്രങ്ങള്‍, ഗൃഹരഹിതര്‍ക്കുള്ള സഹായങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, നിരവധി മേഖലകളില്‍ ധനലക്ഷ്മി ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ അതുല്യ മാതൃകയായി നിലകൊള്ളുന്നു. ദീര്‍ഘവീക്ഷണേത്താടെയുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, മഹാത്മാഗാന്ധി എക്സലന്‍സ് അവാര്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് ഗ്ലോബല്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

By admin