ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ കര്‍ണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കസ്റ്റഡി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബെല്‍ത്തങ്ങാടി കോടതിയില്‍ ചിന്നയ്യയെ ഹാജരാക്കിയത്. ഇയാളെ ശിവമൊഗ്ഗ ജയിലിലേക്ക് അയക്കും.
ആഗസ്റ്റ് 23 നാണ് എസ്‌ഐടി ചിന്നയ്യയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ധര്‍മസ്ഥല കൂട്ട ശവസംസ്‌കാര കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലവില്‍ എസ്‌ഐടി അന്വേഷിക്കുകയാണ്.