• Mon. Sep 8th, 2025

24×7 Live News

Apdin News

ധര്‍മസ്ഥല സ്വാശ്രയ സംഘം വനിതാ അംഗത്തെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്

Byadmin

Sep 7, 2025


ധര്‍മസ്ഥല സ്വാശ്രയ സംഘത്തിലെ വനിതാ അംഗത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവും രട്ടടി ശ്രീരട്ടേശ്വര ക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായ നവീന്‍ ചന്ദ്ര ഷെട്ടി രട്ടടിക്കെതിരെ കേസ്. യോഗത്തിലേക്ക് ക്ഷണിക്കാന്‍ റാട്ടടി ഗ്രാമത്തില്‍ നിന്നുള്ള പ്രതിനിധിയായ 29 കാരി ഈ മാസം രണ്ടിന് ഷെട്ടിയുടെ വീട്ടില്‍ ചെന്നപ്പോഴാണ് സംഭവം. സംഭവത്തില്‍ അമാസെബൈലു പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തു.

ഉച്ചയോടെ ഷെട്ടി തന്റെ വസതിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ ആരോപിക്കുന്നു. മണിമാക്കിയിലുള്ള വീട് സന്ദര്‍ശിച്ചപ്പോള്‍ ഷെട്ടി കസേരയില്‍ ഇരിക്കുകയായിരുന്നു. ക്ഷണക്കത്ത് നല്‍കിയ ശേഷം, ഷെട്ടി മോശമായി പെരുമാറി. പോകാന്‍ ഒരുങ്ങുമ്പോള്‍, ഷെട്ടി യുവതിയെ നിര്‍ബന്ധിച്ച് തന്റെ അരികില്‍ ഇരുത്തി, ചേര്‍ത്തുപിടിച്ച്, കവിളില്‍ ചുംബിച്ചു. ഞെട്ടിപ്പോയ യുവതി പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് തിരികെ വരാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

 

By admin