• Fri. Aug 1st, 2025

24×7 Live News

Apdin News

ധര്‍മ്മസ്ഥലയിലെ പരിശോധന; അസ്ഥികൂടം കണ്ടെത്തി

Byadmin

Jul 31, 2025


നൂറിലേറെ മൃതദേങ്ങള്‍ മറവുചെയ്തുവെന്ന മംഗളൂരുവിലെ ധര്‍മ്മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂടത്തിന്റെ ഒരു ഭാഗം കണ്ടെത്തി. ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളില്‍ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥിക്കൂടത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്. ആദ്യത്തെ മൂന്നിടങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നില്ല. പരാതി പ്രകാരം മൂന്നിടങ്ങളില്‍ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കേണ്ടതണ്.

എസ്‌ഐടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ ഇപ്പോള്‍ ലഭിച്ച അസ്ഥി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഒന്നു മുതല്‍ മൂന്നു വരെ സ്‌പോട്ടുകളില്‍ ഈ രണ്ട് വീതം എന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍, നാലിലും അഞ്ചിലുമായി ആറ് മൃതദേഹങ്ങള്‍, എട്ട് ഒമ്പതില്‍ ഏഴ് വരെ മൃതദേഹങ്ങള്‍, 10ല്‍ മൂന്ന്, 11ല്‍ ഒമ്പത്, 12ല്‍ അഞ്ച് വരെ, 13ല്‍ എണ്ണമറ്റവ എന്നിങ്ങിനെയാണ് പരാതിക്കാരന്‍ എസ്‌ഐടിക്ക് നല്‍കിയ കണക്കുകള്‍. 13 കഴിഞ്ഞാല്‍ നിബിഡ വനമാണ്. ആ മേഖലയിലാണ് നൂറിലേറെ മൃതദേങ്ങള്‍ മറവുചെയ്തതായി പരാതിക്കാരന്‍ പറയുന്നത്.

By admin