ബെംഗളൂരു: ഒരു മാസത്തോളം മുഖംമൂടിക്ക് പിന്നില്‍ മറഞ്ഞിരുന്ന് ധര്‍മ്മസ്ഥല എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത ശേഷം കൊല്ലുന്ന പ്രദേശമാണെന്ന കള്ളക്കഥ പറഞ്ഞയാളുടെ മുഖം മൂടി അഴിച്ചുമാറ്റിയത് ശനിയാഴ്‌ച. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നു. ചിന്നയ്‌യ എന്നാണ് ഇയാളുടെ പേര്. ഇയാള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ ഹിന്ദു ആണെന്നും പറയപ്പെടുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ഉത്തരവായി.
പക്ഷെ ഈ കേസില്‍ യഥാര്‍ത്ഥ പ്രതി ചിന്നയ്‌യ അല്ലെന്നും ഇതിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ എന്‍ഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവായ ബിജെപി നേതാവ് അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ കള്ളക്കഥകള്‍ പരത്തിയതിന് പിന്നില്‍ വിദേശശക്തികള്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അശോക് ആവശ്യപ്പെട്ടു.
മുഖംമൂടി മനുഷ്യന് സ്വബുദ്ധിയില്ലെന്ന കള്ളക്കഥ പ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇടത് മാധ്യമങ്ങള്‍ പരത്തുന്നത്. ഒരാള്‍ ഒരു തലയോട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ വരുന്നു. എന്നിട്ട് പറയുന്നു ധര്‍മ്മസ്ഥലയില്‍ നിന്നും കിട്ടിയതാണ് ഈ തലയോട്ടിയെന്നും ഇതുപോലെ നൂറുകണക്കിന് പെണ്‍കുട്ടികളുടെയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ താന്‍ ക്ഷേത്രപരിസരത്ത് കുഴിച്ചിട്ടിട്ടുണ്ടെന്നും പൊലീസ് പരാതി പറഞ്ഞയുടന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും ക്ഷേത്രഭൂമി കഴിച്ച് മറിക്കുകയും ചെയ്‌തതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഈ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും പങ്കുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ജെസിബിയും മറ്റും ഉപയോഗിച്ച് കുഴിക്കാന്‍ ഒരു കോടി രൂപയില്‍ അധികം ചെലവഴിച്ചു. ഒരു പള്ളിയിലോ മോസ്കിലോ ആണ് ഇതുപോലെ ഒരു ആരോപണം ഉണ്ടായാല്‍ കുഴിച്ചുപരിശോധിക്കുമോ എന്ന ചോദ്യവും ബിജെപി ഉയര്‍ത്തുന്നു.