ബെംഗളൂരു: ധര്‍മ്മസ്ഥലയെക്കുറിച്ച് കള്ളക്കഥ പറഞ്ഞ മുഖം മൂടി മനുഷ്യന്‍ 2025 മാര്‍ച്ചില്‍ ദല്‍ഹി സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. പ്രത്യേകഅന്വേഷണ സംഘത്തോടാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. പക്ഷെ ആരെയൊക്കെയാണ് ദല്‍ഹിയില്‍ കണ്ടത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ പുറത്തു പറയുന്നില്ല.
മാത്രമല്ല, ഒരു തലയോട്ടിയും കയ്യിലേന്ത് മുഖംമൂടി മനുഷ്യനെ പിന്തുണയ്‌ക്കുന്ന സംഘം സുപ്രീംകോടതിയെ സമീപിച്ചിരുന്നതായി പറയുന്നു. പക്ഷെ ഈ ഹര്‍ജി തള്ളിയ സുപ്രീംകോടതി അന്ന് ബെംഗളൂരു കോടതിയെ സമീപിക്കാനായിരുന്നു ഉപദേശം നല്‍കിയത്. അതുപോലെ ഈ കേസില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉടന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദല്‍ഹിയില്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നതായി പറയുന്നു. ഇതോടെയാണ് തിരക്കിട്ട് സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് എന്ന് പറയുന്നു. ആരെയും കൂസാത്ത മനുഷ്യനായ സിദ്ധരാമയ്യയെക്കൊണ്ട് ഏതാനും മണിക്കൂറുകള്‍ക്കം പ്രത്യേക അന്വേഷണം സംഘം രൂപീകരിപ്പിച്ച ദല്‍ഹിയിലെ ഈ അദൃശ്യശക്തി ആരാണ്? ഇത്രയും രാഷ്‌ട്രീയ സ്വാധീനമുള്ള ദല്‍ഹിയിലെ വിഐപി ആരാണ്? ചോദ്യങ്ങള്‍ ഉയരുകയാണ്.