ബെംഗളൂരു: കര്‍ണ്ണാടകയിലെ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്തവെബ്സൈറ്റാണ് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശുചീകരണത്തൊഴിലാളി പറഞ്ഞ വ്യാജകഥകള്‍ക്ക് വലിയ പ്രചാരണം നല്‍കിയിരുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്താ വെബ് സൈറ്റ് കേരളത്തിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കെതിരെയും തിരിയുന്നു എന്ന് സംശയം.
കേരളത്തിലെ ഹിന്ദു റൈറ്റ് വിംഗ് (ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ) ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആയുധം അണിയൂ എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്നാണ് ദ ന്യൂസ് മിനിറ്റിന്റെ കണ്ടെത്തല്‍. പൂജ പ്രസന്ന എന്ന റിപ്പോര്‍ട്ടറാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദു റൈറ്റ് വിംഗ് പ്രവര്‍ത്തകന്‍റേത് എന്ന പേരില്‍ ഇവര്‍ ചില വോയ്സ് ക്ലിപ്പുകളും പുറത്തുവിട്ടിരിക്കുന്നു. ” സ്വയം സുരക്ഷിതരാകാന്‍ നിങ്ങള്‍ ഒരുങ്ങണം. അതിനായി നിങ്ങള്‍ ആയുധം ധരിയ്‌ക്കണം. നിങ്ങള്‍ക്ക് ഇവിടെ നല്ലൊരു ശൃംഖല ഉണ്ട്. സംഘം പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുക”- എന്നാണ് ഈ വോയ്സ് ക്ലിപ്പില്‍ പറയുന്നത്. പക്ഷെ ഇത് ആരുടെ വോയ്സ് ക്ലിപ്പാണ് എന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ല. ഇതുപോലെയാണ് ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളി പറഞ്ഞ ഓരോ കഥകളും അത് സത്യമാണോ എന്ന് പോലും ഉറപ്പാക്കാതെ ദ ന്യൂസ് മിനിറ്റ് പ്രചരിപ്പിച്ചിരുന്നത്.
വീണ്ടും ധര്‍മ്മസ്ഥല ശൈലിയില്‍ ഹിന്ദുത്വത്തെ കടന്നാക്രമിക്കാനുള്ള ടൂള്‍കിറ്റുകളാണോ ഇവര്‍ പുറത്തിറക്കുന്നത് എന്ന് സംശയിക്കപ്പെടുന്നു.
ഇത്തരം വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും റിസര്‍ച്ച് ചെയ്ത് കണ്ടെത്തിയത് അവരുടെ ഒരു റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയാണെന്നും പറയുന്നുണ്ട്. .ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതെന്നും പൂജ പ്രസന്ന ചൂണ്ടിക്കാട്ടുന്നു.
ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശക്തമായ പ്രചാരണ കാമ്പയിനാണ് ദ ന്യൂസ് മിനിറ്റും അവരുടെ പാര്‍ട്ണറായ ന്യൂസ് ലോണ്‍ട്രിയും ചേര്‍ന്ന് നടത്തിയത്. ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനയും കൂട്ടക്കൊലയും കൂട്ടത്തോടെയുള്ള ശവം മറവുചെയ്യലും പരാമര്‍ശിക്കുന്ന നൂറില്‍പ്പരം വീഡിയോകള്‍ ഇവരുടെ യുട്യൂബ് ചാനല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പല കഥകളും നുണക്കഥയായിരുന്നു എന്ന് തെളിഞ്ഞതോടെ ഇവര്‍ പിന്‍വലിച്ചു.