ന്യൂദല്‍ഹി: സ്ത്രീകളുടെ മൃതദേഹം കൂട്ടബലാത്സംഗത്തിന് ശേഷം കൂട്ടത്തോടെ കുഴിച്ചിടുന്ന ഭീകരകേന്ദ്രമായി ധര്‍മ്മസ്ഥലയെ ചിത്രീകരിച്ച കര്‍ണ്ണാടകത്തിലെ മാധ്യമഭീകരത കേരളത്തിലെ സുരേഷ് ഗോപിയ്‌ക്കെതിരെ. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്ന വാര്‍ത്താമാധ്യമ കൂട്ടുസംരംഭമാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
സിനിമ സെറ്റിനെ നേരെ രാഷ്‌ട്രീയത്തിലേക്ക് അതുപോലെ പറിച്ചുനടാമെന്ന് വ്യാമോഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി അവതാരക പറയുന്നു. പുതുതായി പുറത്തുവിട്ട യൂട്യൂബ് വീഡിയോയിലൂടെയാണ് ഇവര്‍ സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ വിവിധ സിനിമകളിലെ റോളുകള്‍ വെച്ച് അദ്ദേഹത്തിന്റെ രാഷ്ടീയ പ്രസ്താവനകളെ പരിഹസിക്കുന്നത്.
ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന വേട്ടയാടലുകള്‍ ഇതോടെ ഒരു ആസൂത്രിത മാധ്യമഗൂഢാലോചനയാണെന്ന് കരുതേണ്ടിവരുമെന്ന് മാധ്യമരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഭാവിയില്‍ സുരേഷ് ഗോപിയെ തകര്‍ക്കുന്ന പുതിയ നീക്കങ്ങള്‍ ഉണ്ടായേക്കാമെന്നും ഇവരില്‍ പലരും മുന്നറിയിപ്പ് നല്‍കുന്നു.
കേന്ദ്രഏജന്‍സി തന്നെ രംഗത്ത് വന്ന് സുരേഷ് ഗോപിയ്‌ക്കെതിരെ ആരാണ് ഗൂഡാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും ഈ മാധ്യമവിദഗ്ധര്‍ ഉപദേശിക്കുന്നു. ധര്‍മ്മസ്ഥലയെ ഭീകരകേന്ദ്രമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച മാധ്യമാണ് ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി മാധ്യമം. ഇവര്‍ തന്നെ നൂറുകണക്കിന് വീഡിയോകള്‍ ആണ് ധര്‍മ്മസ്ഥലയെക്കുറിച്ച് ചെയ്തത്.
തനിക്ക് മന്ത്രിയായിട്ടും നയാപൈസ വരുമാനമില്ലെന്നും മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പാതി തമാശയായി പറഞ്ഞ കാര്യം ഈയിടെ ദേശീയ വാര്‍ത്തയായി മാറിയിരുന്നു. എങ്ങിനെയെങ്കിലും സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിക്കാന്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ് ഗൂഢമായി പ്രവര്‍ത്തിച്ചുവരുന്നതായി വേണം കരുതാന്‍. സുരേഷ് ഗോപിയുടെ ഓരോ കലുങ്ക് സംവാദത്തെയും വിവാദമാക്കാനും വലിയ ശ്രമം നടക്കുന്നുണ്ട്. അതെല്ലാം ആസൂത്രിതമായി വലിയ വാര്‍ത്തകളാക്കി മാറ്റുകയും ആസൂത്രിതമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിന് പിന്നില്‍ എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും ഉണ്ടെന്ന് കരുതുന്നു. എന്‍ജിഒ, മതപരിവര്‍ത്തന, സുഡാപ്പി ലോബികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങളാണ് ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും.