• Mon. Aug 18th, 2025

24×7 Live News

Apdin News

ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍‍ക്കെതിരായ ബിജെപി പ്രതിഷേധങ്ങളില്‍ കിടുങ്ങി കര്‍ണ്ണാടക; സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് വിജയേന്ദ്ര

Byadmin

Aug 18, 2025



ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥല എന്ന കര്‍ണ്ണാടകത്തിലെ ഇത്രയും വലിയ മതകേന്ദ്രത്തിനെതിരെ അപവാദപ്രചാരണം തടയാന്‍ കഴിയാത്ത കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കര്‍ണ്ണാടക ബിജെപി പ്രസിഡന്‍റ് വിജയേന്ദ്ര. ഒരു പതിറ്റാണ്ട് മുന്‍പ് നടന്നുവെന്ന് പറയുന്ന ഒരു ഇല്ലാത്ത ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് വഴി സിദ്ധരാമയ്യ ഹിന്ദുതീര്‍ത്ഥാടനകേന്ദ്രത്തിനെതിരായ അപവാദപ്രചാരണത്തിന് പച്ചക്കൊടിവീശുകയായിരുന്നുവെന്നും വിജയേന്ദ്ര ആരോപിച്ചു.

നിരവധി ബിജെപി എംഎല്‍എമാരും എംഎല്‍സിമാരും ഉള്‍പ്പെട്ട സംഘത്തോടൊപ്പം ധര്‍മ്മസ്ഥലയില്‍ എത്തിയ വിജയേന്ദ്ര ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപിച്ചിരുന്നു. ഈ ഗൂഢാലോചന എന്തായിരുന്നു, ആരാണ് നടത്തിയത് എന്നീ കാര്യങ്ങള്‍ തുറന്നുപറയണം. – വിജയേന്ദ്ര ആവശ്യപ്പെട്ടു.

പ്രത്യേകാന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണം

ധര്‍മ്മസ്ഥയില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയെക്കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി അന്വേഷണം നടത്തുന്ന എസ് ഐ ടി (പ്രത്യേകാന്വേഷണസംഘം) യുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ബിജെപി വനിതാ എംഎല്‍എ ശശികല ജോല്ലെ ആവശ്യപ്പെട്ടു.

ധര്‍മ്മസ്ഥല ഭക്താഭിമാനി ബാലിക സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയില്‍ ഹിന്ദു തീര്‍ത്ഥാടനകേന്ദ്രത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയില്‍ ഞായറാഴ്ച പ്രതിഷേധ മാര്‍ച്ചും നടത്തി. നിപ്പനിയില്‍ തഹസീല്‍ദാര്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തി. ബിജെപി വനിതാ എംഎല്‍എ ശശികല ജോല്ലെ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രത്യേക അന്വേഷണസംഘത്തിന്റെ ധര്‍മ്മസ്ഥലയെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ട് ബിജെപി വനിതാ എംഎല്‍എ ശശികല ജോല്ലെ (ഇടത്ത്) കര്‍ണ്ണാടക ബിജെപി പ്രസിഡന്‍റ് വിജയേന്ദ്രയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ ധര്‍മ്മസ്ഥല സന്ദര്‍ശിക്കുന്നു (വലത്ത്)
ആഗസ്ത് 18 തിങ്കളാഴ്ച കര്‍ണ്ണാടക നിയമസഭയില്‍ ആഭ്യന്തരമന്ത്രി പരമേശ്വര ഒരു പൊതു പ്രസ്താവന നടത്തും. അതേ സമയം പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് തിങ്കളാഴ്ച സഭയുടെ മേശപ്പുറത്ത് വെച്ചേക്കില്ലെന്ന് സൂചനകളുണ്ട്.

By admin