• Sun. Aug 24th, 2025

24×7 Live News

Apdin News

ധര്‍മ്മസ്ഥല ഗൂഢാലോചന: തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തില്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന് നേരെ ആരോപണമുയരുന്നു

Byadmin

Aug 24, 2025



ധര്‍മ്മസ്ഥ: ധര്‍മ്മസ്ഥ ക്ഷേത്ര പരിസരത്ത് ബലാത്സംഗം ചെയ്‌ത് കൊലചെയ്‌യപ്പെട്ട 100ല്‍ പരം പെണ്‍കുട്ടികളുടെ മൃതദേഹം താന്‍ മറവുചെയ്‌തിട്ടുണ്ടെന്ന് ഒരു ശുചീകരണത്തൊഴിലാളിയെക്കൊണ്ട് കള്ളക്കഥ പറയിച്ച ഗൂഢാലോചനയ്‌ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തിലിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. പി ഗുരു എന്ന യൂട്യൂബ് ചാനലില്‍ സമകാലിക രാഷ്ട്രീയം വിശകലനം ചെയ്‌യുന്ന എഞ്ചിനീയറായിരുന്ന ശ്രീ അയ്‌യര്‍ ശശികാന്ത് സെന്തിലിനെ ധര്‍മ്മസ്ഥല ഗൂഢാലോചനയുമായി ബന്ധപ്പെടുത്തുന്നു. ശശികാന്ത് സെന്തിലും ധര്‍മ്മസ്ഥല ഗൂഢാലോചനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശ്രീ അയ്‌യരുടെ നിരീക്ഷങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ആരാണ് ശശികാന്ത് സെന്തില്‍?

കര്‍ണ്ണാടകയില്‍ ജോലി ചെയ്‌തിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശശികാന്ത് സെന്തില്‍ ഉദ്യോഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം എംപിയായ വ്യക്തിയാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പിന്‍വലിച്ച മോദി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവെച്ച വ്യക്തിയാണ്. പിന്നീട് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ് ശശികാന്ത് സെന്തിലിന് കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരുവള്ളൂരില്‍ മത്സരിക്കാന്‍ അനുവാദം നല്‍കി. ലോക് സഭാ ഇലക്ഷനില്‍ വിജയിച്ച് ശശികാന്ത് സെന്തില്‍ എംപിയായി.

തമിഴ്‌നാട്ടുകാരനായ ശശികുമാര്‍ സെന്തില്‍ ധര്‍മ്മസ്ഥലയുമായി ബന്ധപ്പെടുന്നതെങ്ങിനെ?

പക്ഷെ ശശികാന്ത് സെന്തിലിന് എങ്ങിനെയാണ് തമിഴ്‌നാട്ടില്‍ കിടക്കുന്ന ശശികാന്ത് സെന്തിലിന് ധര്‍മ്മസ്ഥല വിവാദവുമായി ബന്ധമുണ്ടാകുന്നത്? കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നഡ ജില്ലയില്‍ മുന്‍ ഡപ്യൂട്ടികമ്മീഷണറായി ജോലി ചെയ്‌തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് അക്കാലത്ത് അദ്ദേഹത്തിന് മണല്‍ ഖനന മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്ന് മണല്‍ വില 3000 രൂപയില്‍ നിന്നും 14000 രൂപയാക്കി ഉയര്‍ത്തിയ ആളാണ്. ശശികാന്ത് സെന്തില്‍ എന്നും ആരോപണമുണ്ടായിട്ടുണ്ട്. അന്ന് ശശികാന്ത് സെന്തിലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതാകാമെന്നും ഒരു കഥയുണ്ട്. ആ അവസരം ഉപയോഗപ്പെടുത്തി ശശികാന്ത് 370ാം വകുപ്പിനെതിരെ പ്രതിഷേധിക്കുകയും അതിന്‍റെ പേരില്‍ ബലിയാടക്കപ്പെട്ട  ഉദ്യോഗസ്ഥനാണെന്ന് അഭിനയിക്കുക വഴി  ഒരു രാഷ്ട്രീയ ബലിയാടായ നല്ല ഉദ്യോഗസ്ഥന്‍റെ പരിവേഷം നേടിയെടുത്തതാണെന്നും ആരോപണമുണ്ട്. ദക്ഷിണകന്നഡയില്‍ ഡപ്യൂട്ടി കമ്മീഷണറായിരുന്ന  ശശികാന്ത് സെന്തിലിന് ദക്ഷിണകന്നഡയെക്കുറിച്ച് അടിമുടി അറിയാം. ഈ ദക്ഷിണകന്നഡയിലാണ് ധര്‍മ്മസ്ഥല ക്ഷേത്രം സ്ഥിതിചെയ്‌യുന്നത്.

ശശികാന്ത് സെന്തില്‍ എന്നത് ഹിന്ദുപേരാണെങ്കിലും ഇയാള്‍ ക്രിസ്ത്യന്‍ സമുദായക്കാരനാണെന്ന് പറയപ്പെടുന്നു. .ശുചീകരണ തൊഴിലാളിയായ കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ചിന്നയ്‌യയും ഹിന്ദുമതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തയാളാണെന്ന് പറയുന്നു. ചിന്നയ്‌യ ധര്‍മ്മസ്ഥലയില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഓടിപ്പോയതായി പറയുന്നുണ്ട്. ഈ സംസ്ഥാനം തമിഴ്‌നാടാണോ എന്ന് അറിയണം.  അവിടെ വെച്ച് മനംമാറ്റമുണ്ടായെന്നും ചെയ്‌ത തെറ്റുകള്‍ ഏറ്റുപറഞ്ഞാലേ മനശ്ശാന്തി കിട്ടൂ എന്നതിനാല്‍ ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലേക്ക് വന്ന് കഥകള്‍ എല്ലാം ഏറ്റുപറഞ്ഞതെന്ന് പറയുന്നു. ഇദ്ദേഹത്തിന് എന്‍ജിഒ സംഘങ്ങളുമായും ഇസ്ലാമിക ഗ്രൂപ്പുകളുമായും നല്ല ബന്ധമുള്ളതായി പറയുന്നു. ദക്ഷിണകന്നഡയിലെ ജോലിക്കാലത്താണ് ഇസ്ലാമിക ഗ്രൂപ്പുകളുമായി ശശികാന്ത് സെന്തില്‍ അടുത്തതെന്ന് പറയുന്നു. ധര്‍മ്മസ്ഥലയിലെ കഥകള്‍ക്ക് ശക്തിക്കൂട്ടാന്‍ ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ധര്‍മ്മസ്ഥല ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞത് എന്തുകൊണ്ട്?

മാത്രമല്ല, സിദ്ധരാമയ്‌യയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശശികാന്ത് സെന്തില്‍ എന്നും പറയപ്പെടുന്നു.അതാണ് പൊടുന്നനെ ഒരു ആരോപണത്തിന്‍റെ പേരില്‍ മാത്രം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതെന്നും അതിന് പിന്നില്‍ ശശികാന്ത് സെന്തിലിന്‍റെ സമ്മര്‍ദ്ദമാണെന്നും പറയുന്നു. സിദ്ധരാമയ്‌യയുമായി പിണങ്ങി നില്‍ക്കുന്ന ഡി.കെ. ശിവാകുമാറിന് ശശികാന്ത് സെന്തിലും സിദ്ധരാമയ്‌യയും തമ്മിലുള്ള ബന്ധം അറിയാമെന്നും പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചതിന് പിന്നില്‍ ശശികാന്ത് സെന്തിലിന്‍റെ സമ്മര്‍ദ്ദമുണ്ടെന്ന് അറിയാമെന്നും അതിനാലാണ് ധര്‍മ്മസ്ഥല ആരോപണത്തിന്‍റെ പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയതെന്നും പറയുന്നു. തന്‍റെ എതിര്‍ചേരിയിലുള്ള ശശികാന്ത് സെന്തിലിനെ കുടുക്കാന്‍ വേണ്ടിത്തന്നെയാണ് മനപൂര്‍വ്വം ഡി.കെ. ശിവകുമാര്‍ ധര്‍മ്മസ്ഥലയില്‍ ഗൂഢാലോചനയുണ്ടെന്ന് തുറന്നടിച്ചതെന്നും പറയുന്നു. എന്തായാലും എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി നേതാവായ പ്രതിപക്ഷനേതാവ് ആര്‍. അശോക്. ഇത് അംഗീകരിക്കപ്പെട്ടാല്‍, കേന്ദ്ര ഏജന്‍സി വന്നാല്‍ ഇതിന് പിന്നിലെ മുഴുവന്‍ സത്യവും വെളിവാകും. .

കേരളത്തില്‍ നിന്നും എത്തിയ യൂട്യൂബര്‍മാരില്‍ അധികവും ധർമ്സ്ഥലയിലേക്ക് പണ്ടേ കുടിയേറിയവരും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും പറയുന്നു. ധര്‍മമസ്ഥലയില്‍ താമസിച്ചിരുന്ന ചിലരെ അവരുടെ ഭൂമിയില്‍ നിന്നും ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്ര ഉടമകള്‍ ഇറക്കിവിട്ട കഥകളും യൂട്യൂബര്‍മാര്‍ ഇതിനിടയില്‍ കൊണ്ടുവന്നിരുന്നു. പക്ഷെ ഇവരെല്ലാം ധര്‍മ്മസ്ഥല ട്രസ്റ്റിന്‍റെ സ്ഥലം കയ്‌യേറി താമസിച്ചിരുന്നവരാണെന്ന് പറയുന്നു. ഈ യൂട്യൂബര്‍മാര്‍ക്കെല്ലാം ഒരു നന്മമരമായ ലോറി ഉടമ മനാഫും കൂടി എത്തിയതോടെയാണ് ആരോപണരംഗം കത്തിപ്പടര്‍ന്നതും കൊഴുത്തതും.

ശശികാന്ത് സെന്തിലിന്‍റെ ഭാര്യയും ഐഎഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആണ്. .എന്നാല്‍ ശശികാന്ത് സെന്തില്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. എന്തായാലും ഐഎഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ ശ്രദ്ധിക്കണമെന്ന ദല്‍ഹിയിലെ പറച്ചില്‍ ഒന്നുകൂടി ഈ അവസരത്തില്‍ ഓര്‍മ്മിക്കാം.കാരണം അവര്‍ ബുദ്ധിയുള്ളതിനാല്‍ രാഷ്ട്രീയക്കാരേക്കാള്‍ സൂത്രശാലികളും തന്ത്രശാലികളും ആയിരിക്കും. എങ്ങിനെ അറസ്റ്റില്‍ നിന്നും പൊലീസില്‍ നിന്നും രക്ഷപ്പെടാം എന്നും ഇവര്‍ക്കറിയാം. ഈ കള്ളക്കഥയ്‌ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാന്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളിയായ മാസ്ക് മാന്‍ ഒരു ഭ്രാന്തനായിരുന്നു എന്ന കഥയും ഇപ്പോള്‍ പടച്ചുവിടുന്നുണ്ട്. ഭ്രാന്തിന്‍റെ ഫലത്തില്‍ ഈ കള്ളക്കഥ പറഞ്ഞ മാസ്ക്മാന് ഒരു പക്ഷെ ഭാവിയില്‍ പോറലേല്ക്കാതെ രക്ഷപ്പെടാനും കഴിഞ്ഞേക്കാം.

By admin