ബെംഗളൂരു:ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അഭിഭാഷകസംഘം വീണ്ടും ക്ഷേത്രപരിസരങ്ങളില്‍ കുഴിച്ചുപരിശോധിക്കണമെന്നും കൂടുതല്‍ മൃതദേഹങ്ങളും എല്ലുകളും കിട്ടുമെന്ന ആവശ്യവുമായി രംഗത്ത്. എന്നാല്‍ തല്‍ക്കാലം വീണ്ടും കഴിച്ചുപരിശോധിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) അറിയിച്ചിരിക്കുകയാണ്. ഈ കേസില്‍ വ്യാജ തെളിവുകള്‍ അടക്കം ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി സാക്ഷിസംരക്ഷണം നേടിയെടുത്ത് നല്‍കിയ കെ.വി. ധനഞ്ജയ് എന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വീണ്ടും ഭൂമികുഴിച്ചുള്ള പരിശോധന ആവശ്യപ്പെട്ടത്. 13 പ്ലോട്ടുകളാണ് കുഴിച്ചുപരിശോധിച്ചത്.
കര്‍ണ്ണാടക സര്‍ക്കാരിന്റെ ഒരു കോടി രൂപയാണ് കുഴിച്ചുപരിശോധനയില്‍ നഷ്ടമായത്. കൂടുതല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിരുന്നു എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞ ചില പ്ലോട്ടുകളില്‍ എട്ടടിയോളം വരെ താഴ്ചയില്‍ കുഴിച്ചാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ കാര്യമായി ഒന്നും കിട്ടിയിരുന്നില്ല. ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താല്‍ മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബികള്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയക്കാര്‍, ഇടത് സംഘടനകള്‍, ഇസ്ലാമിക മതമൗലിക ശക്തികള്‍ എന്നിവര്‍ കൈകോര്‍ത്തുപിടിച്ച് ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ നടത്തിയ നീക്കത്തിനെതിരെ ബിജെപി നടത്തിയ ധര്‍മ്മസ്ഥല ചലോ റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.
ഇനിയും കുഴിച്ച് പരിശോധിച്ച് എല്ലുകള്‍ കിട്ടിയില്ലെങ്കില്‍ ജനരോഷം ആളിക്കത്തുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഭീതിയുണ്ട്. അതേ സമയം ചോദ്യം ചെയ്യലുകളില്‍ നിന്നുള്ള വസ്തുതകളും ആവശ്യമായ തെളിവുകളും കുഴിച്ചുപരിശോധന ആവശ്യപ്പെടുന്നുവെങ്കില്‍ അത് ചെയ്യുമെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
യുട്യൂബര്‍ അഭിഷേകിനെ ചോദ്യം ചെയ്തു
യുണൈറ്റഡ് മീഡിയ എന്ന യുട്യൂബ് ചാനല്‍ ഉടമയായ അഭിഷേകിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സാക്ഷിയെന്ന നിലയില്‍ സംരക്ഷണമുള്ള ശുചീകരണത്തൊഴിലാളിയെ മുഖം മൂടി മാറ്റി അഭിമുഖം നടത്തിയ യൂട്യൂബറാണ് അഭിഷേക്. ഇതുവഴി നിയമലംഘനം നടത്തിയെന്നതാണ് ഇയുളുടെ പേരിലുള്ള കേസ്.
അതേ സമയം, ധര്‍മ്മസ്ഥല കേസില്‍ വിദേശഫണ്ടുകള്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ എന്‍ഐഎയ്‌ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 9000 യൂട്യൂബര്‍മാര്‍, കേരളത്തിലേതുള്‍പ്പെടെ ധര്‍മ്മസ്ഥലയില്‍ തമ്പടിച്ച് റിപ്പോര്‍ട്ടിംഗ് നടത്തിയ ടിവി ചാനലുകള്‍, അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങള്‍, എന്‍ജിഒ സംഘങ്ങള്‍, അഭിഭാഷകസംഘങ്ങള്‍ ഇവരെല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെങ്കില്‍ നല്ലൊരു തുക ചെലവുണ്ട്. ഇത് ആര് നല്‍കി എന്ന കാര്യമാണ് പരിശോധിക്കുക.