
തിരുനാവായ: കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളത്തു നിന്നും മഹാമാഘ മഹോത്സവ വേദിയിലേക്കുള്ള ധര്‍മ്മ ജ്യോതി രഥയാത്രയ്‌ക്ക് തിരുനാവായ ക്ഷേത്രാങ്കണത്തില്‍ ഉജ്വല വരവേല്‍പ്പ്.
മൗനയോഗി സ്വാമി ഹരിനാരായണന്റെ നേതൃത്വത്തില്‍ ചേരമാന്‍ പെരുമാളിന്റെ രാജക്ഷേത്രമായ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍നിന്നും കൊളുത്തിയ ദീപം യജ്ഞശാലയില്‍ എത്തിച്ച് മഹാമേരുവിനു മുന്നിലെ കെടാവിളക്കിലേക്ക് പകര്‍ന്നു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ എറ്റുവാങ്ങിയാണ് ധര്‍മ്മ ജ്യോതി രഥയാത്ര ഇന്നലെ തിരുനാവായയില്‍ സമാപിച്ചത്.
രാവിലെ യജ്ഞശാലയില്‍ മുത്തുകൃഷ്ണന്‍ ആചാരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശ്വകര്‍മ്മ പൂജ നടത്തി.