• Sun. Apr 12th, 2026

24×7 Live News

Apdin News

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

Byadmin

Apr 12, 2026


സാറ അര്‍ജുന്‍ എന്ന ബോളിവുഡില്‍ കുതിച്ചുയരുന്ന നായിക ദൈവഭക്തിയില്‍ വളര്‍ന്ന കുട്ടിയാണ്. കോയമ്പത്തൂരിലെ ഇഷ ആശ്രമവുമായി അടുത്ത ബന്ധമുള്ള പെണ്‍കുട്ടിയാണത്രെ സാറാ അര്‍ജുന്‍. നല്ല ആത്മീയ അടിത്തറയില്‍ വളര്‍ന്ന ഈ നായിക ധുരന്ധര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ നായികാപട്ടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.

താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും ഈശ്വരപ്രാര്‍ത്ഥനയാണ് സാറാ അര്‍ജുന്റെ നാഡിമിടിപ്പ്. ധുരന്ധറില്‍ പാകിസ്ഥാനിലെ ലായരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഇന്ത്യയുടെ ചാരനായി അഭിനയിക്കുന്ന രണ്‍ വീര്‍ സിങ്ങ് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ കാമുകിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയായാണ് സാറാ അര‍്ജുന്‍ അഭിനയിക്കുന്നത്.

എന്തായാലും ഞായറാഴ്ച സാറാ അര്‍ജുന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനാച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ വൈറലായി പ്രചരിക്കുകയാണ്. “ഇവിടുത്തെ ഭസ്മ ആരതിയില്‍ പങ്കെടുക്കാന്‍ എത്തി. ഇതിനേക്കാള്‍ ആനന്ദം എനിക്ക് വേറൊന്നില്ല” സാറാ അര്‍ജുന്‍ പറയുന്നു.

സാധാരണ നടിമാര്‍ കാത്തുസൂക്ഷിക്കുന്നതുപോലെ ഗ്ലാമര്‍ വേഷങ്ങളിലും സാറാ അര‍്ജുന്‍ അധികം പ്രത്യക്ഷപ്പെടാറില്ല.



By admin