മംഗലാപുരം: കർണാടകത്തിലെ ധർമ്മസ്ഥലയെന്ന തീർത്ഥാടന ആസ്ഥാനത്തെ പെൺകുട്ടികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താൻ മുൻ മംഗലാപുരം കളക്ടർ മുഖ്യ ആസൂത്രകനായി എന്ന് വിവരം. ഇയാൾക്ക് കളക്ടറായിരിക്കെ ഇസ്ലാമിക ഭീകര സംഘടനകളുമായുണ്ടായിരുന്ന ബന്ധത്തിന്റെ അപകടകരമായ തുടർച്ചയാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാകുകയാണ്.
കർണാടകയിലെ ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച ആരോപണത്തിൽ പുതിയ വഴിത്തിരിവാണ് ഈ പുതിയ വിവരങ്ങൾ പുറത്തുകൊണ്ടവരുന്നത്.
കർണാടകയിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനൻ ശശികാന്ത് സെന്തിലാണ് പ്രധാന ഗൂഢാലോചനക്കാരൻ. ഇയാൾ തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയുമാണ്. ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ മുഴുവൻ സൂത്രധാരനും സെന്തിലാണെന്ന് ബിജെപി എംഎൽഎ യശ്പാൽ സുവർണയും ഗംഗാവതിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ജി. ജനാർദ്ദൻ റെഡ്ഡിയും ആരോപിച്ചിട്ടുണ്ട്.
മംഗളൂരു ജില്ലാ കളക്ടർ ആയിരുന്ന കാലത്ത് സെന്തിലിന് ഒട്ടേറെ രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നു. ഇയാൾക്ക് ഇടതുപക്ഷ, ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം അന്ന് സംരക്ഷണം നൽകി. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി അത് നടപ്പാക്കുകയായിരുന്നു ഇയാളെന്ന് ബൽത്തങ്ങാടിയിൽ നിന്നുള്ള ബിജെപി എംഎൽഎ ഹരീഷ് പൂജ വിശദീകരിക്കുന്നു.
‘ധർമസ്ഥലയെക്കുറിച്ച് വെളിപ്പെടുത്തലുകൾക്ക് ശേഷം മുൻ ശുചീകരണ തൊഴിലാളി തമിഴ്‌നാട്ടിലാണ് താമസിച്ചത്. അവിടെയാണ് ഗൂഢാലോചന മുഴുവൻ നടന്നത്. അവിടെ മജിസ്‌ട്രേറ്റിന് മുമ്പാകെ കള്ള മൊഴി നൽകാൻ ജീവനക്കാരനെ നിർബന്ധിച്ചു. എന്തുസംഭവിച്ചാലും സംരക്ഷണം നൽകുമെന്ന് ഉറപ്പും കൊടുത്തു. ധർമസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ശുചീകരണ തൊഴിലാളി പോലീസിന് കൈമാറിയ തലയോട്ടി പോലും സംഘടിപ്പിച്ചുകൊടുത്ത് സെന്തിലാണെന്ന് യശ്പാൽ സുവർണയും ജനാർദ്ദൻ റെഡ്ഡിയും ആരോപിച്ചു.
ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ വളരെ വലിയ ഗൂഢാലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവന ഈ വിഷയത്തിൽ സർക്കാരിന് വിവരമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
കോൺഗ്രസ് എംപിയായ ശശികാന്ത് സെന്തിലിന് കർണാടക മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും എംഎൽഎമാർ വിശദീകരിച്ചു.