കൊച്ചി : കർണാടകയിലെ ധർമ്മസ്ഥല വിവാദം എല്ലിൻ കഷ്ണം കിട്ടിയ കുറുക്കനെ പോലെയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . എന്നാൽ ഇപ്പോൾ ഇത്ര ദിവസമായിട്ടും ഒന്നും കിട്ടാതെ വന്നതോടെ ഈ മാധ്യമങ്ങൾ നിരാശരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.4000 പേരൊക്കെ കൊല്ലപ്പെട്ടു എങ്കിൽ എത്ര പരാതികൾ ഇതുവരെ വരേണ്ടതാണ്? അത് മാത്രം ചിന്തിച്ചാൽ പോരെ.
ഈ വെളിപ്പെടുത്തലിനും , ഗൂഢാലോചക്കും പിന്നിൽ ചില മലയാളികളും, കേരളത്തിലെ ചില പ്രമുഖ ചാനലിലെ ചില ആങ്കർമാരും, അവർക്കു കൈക്കൂലി കൊടുത്ത് ധർമ്മസ്ഥല ക്ഷേത്രത്തെ മോശമാക്കുവാൻ കേരളത്തിലെ ചില ഗ്രൂപ്പുകളും ശ്രമിച്ചിട്ടുണ്ട് എന്ന് പലരും ചിന്തിക്കുന്നു. സത്യം ഉടനെ അറിയാമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..
പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കർണാടക യിലെ ധർമ്മസ്ഥല എന്ന ക്ഷേത്ര പരിസരത്തെ ഭൂമിയിൽ 4000 പേരെ കൊന്നു കുഴിച്ചു മൂടി എന്ന് ഏതോ ഒരാൾ പറയുകയും, അതും വിശ്വസിച്ചു ആ പ്രദേശങ്ങളിൽ കോടതി ഇടപെട്ടു ഒരു മാസമായി എത്രയോ ആളുകൾ, നിരവധി സംവിധാനങ്ങൾ ഉപയോഗിച്ച്, വലിയ പണം മുടക്കി, 180 അടി വരെ കുഴിച്ചു നോക്കി എങ്കിലും ആകെ ഒരു അസ്ഥികൂടം ആണ് കിട്ടിയത്. അത് ആ പരിസരത്തു സ്വഭാവികമായി മരിച്ച ഒരാളുടേത് ആണെന്ന് സംശയിക്കുന്നു.
കേരളത്തിലെ ചില മാധ്യമങ്ങൾ ആണ് എല്ലിൻ കഷ്ണം കിട്ടിയ കുറുക്കനെ പോലെ വളരെ സന്തോഷത്തോടെ ഈ വാർത്ത അനാവശ്യ പ്രാധാന്യം നൽകി കേരളത്തിൽ പ്രചരിപ്പിച്ചത്. ഇപ്പോൾ ഇത്ര ദിവസമായിട്ടും ഒന്നും കിട്ടാതെ വന്നതോടെ കേരളത്തിലെ ചില മാധ്യമങ്ങൾ നിരാശരാണ്..
ധർമ്മസ്ഥല വിവാദത്തിന് പിന്നിൽ ക്ഷേത്ര നഗരത്തിന്റെ ചൈതന്യം തകർക്കുവാൻ ഉള്ള ചില ആളുകളുടെ കളികളാണെന്ന് സംശയിക്കുന്നതായി കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ അറിയിച്ചു. മത വികാരം വ്രണപ്പെടുത്തുവാൻ ആരെയും അനുവദിക്കില്ലെന്നും, കള്ള പ്രചരണം നടത്തി ഗൂഡാലോചന നടത്തിയ ആളുകൾക്കും, ചാനൽ റിപ്പോർട്ടർമാർക്കും എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് കർണാടക സർക്കാർ പറയുന്നു..
4000 പേരൊക്കെ കൊല്ലപ്പെട്ടു എങ്കിൽ എത്ര പരാതികൾ ഇതുവരെ വരേണ്ടതാണ്? അത് മാത്രം ചിന്തിച്ചാൽ പോരെ?
(വാൽ കഷ്ണം…. ഈ വെളുപ്പെടുത്തലും, ഗൂഡാലോചക്കും പിന്നിൽ ചില മലയാളികളും, കേരളത്തിലെ ചില പ്രമുഖ ചാനലിലെ ചില anchor മാരും, അവർക്കു കൈക്കൂലി കൊടുത്ത് ധർമ്മസ്ഥല ക്ഷേത്രത്തെ മോശമാക്കുവാൻ കേരളത്തിലെ ചില ഗ്രിപ്പുകളും ശ്രമിച്ചിട്ടുണ്ട് എന്ന് പലരും ചിന്തിക്കുന്നു.. സത്യം ഉടനെ അറിയാം.. എന്താണ് നിങ്ങളുടെ അഭിപ്രായം?)