
മുംബൈ: ഹിന്ദി സിനിമയുടെ, അല്ല, ഇന്ത്യൻ ബോളിവുഡ് സിനിമയുടെ ആദ്യകാല നായകൻ, ‘ഷോലെയിലെ വീരു,’ ധർമ്മേന്ദ്രയുടെ ആരോഗ്യസ്ഥിതി ആശുപത്രിയിലെ വെന്റിലേറ്ററിൽ ആശങ്കാജനകമായി തുടരുന്നു. ആരാധകർ ‘വീരു’വിന്റെ ആശുപത്രിയിൽനിന്നുള്ള മടങ്ങിവരവിനായി പ്രാർത്ഥിക്കുകയാണ്.
ധർമ്മേന്ദ്ര നായകനായ
ലോകപ്രസിദ്ധമായ ‘ഷോലെ’ യുടെ 50 ാം വാർഷികമാണിത്. ഷോലെ പുതിയ പതിപ്പ് 4കെ സാങ്കേതിക മേന്മയോടെ ഇന്ത്യൻ തീയറ്ററുകളിൽ എത്തുന്നത് പ്രേക്ഷകർ കാത്തിരിക്കുന്ന വേളയിലാണ് ‘വീരു’വിന്റെ ആശുപത്രി പ്രവേശനം എന്നത് ആരാധകർകക് ആശങ്കയുണ്ടാക്കുന്നുണ്ട്.
2025 ഡിസംബർ 8 ന് ധർമ്മേന്ദ്രയുടെ 90-ാം ജന്മദിനം വരികയാണ്. അതിന് നാലാഴ്ചകളുണ്ട്് ഇനിയും.
മുതിർന്ന നടനും ബോളിവുഡ് സൂപ്പർതാരവുമായ ധർമ്മേന്ദ്രയെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. പതിവ് പരിശോധനയ്‌ക്കായി നടനെ പ്രവേശിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വാർത്ത. കുടുംബാംഗങ്ങളോ അദ്ദേഹത്തിന്റെ ടീമിലെ ആരും നടൻ ലൈഫ് സപ്പോർട്ടിൽ ആണെന്ന വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ധർമ്മേന്ദ്ര ആരാധകർ വിഷമിക്കേണ്ടതില്ലെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ ഉറപ്പുനൽകി. ഒക്ടോബറിൽ, പതിവ് പരിശോധനകൾക്കായി ധർമ്മേന്ദ്രയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവംബർ 3 ന്, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമ മാലിനിയെ വിമാനത്താവളത്തിൽ കണ്ടപ്പോൾ ‘വീരു’വിന് കുഴപ്പമൊന്നുമില്ല, എന്ന് ഹേമ ആംഗ്യത്തിൽ പറയുകയും ചെയ്തിരുന്നു.
2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന തേരി ബാത്തോൺ മേം ഐസ ഉൽജ ജിയയിലാണ് ധർമ്മേന്ദ്രയുടെ ഏറ്റവും പുതിയ സിനിമ. അതിനുമുമ്പ്, ആലിയ ഭട്ട്-രൺവീർ സിംഗ് എന്നിവർ അഭിനയിച്ച റോക്കി ഔർ റാണി കീ പ്രേം കഹാനി (2023) എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം ഏകകണ്ഠമായി പ്രശംസ നേടി.
ധർമ്മേന്ദ്ര അഭിനയിച്ച, ശ്രീറാം രാഘവൻ സംവിധാനം ചെയ്ത തന്റെ ചിത്രമായ ഇക്കിസിന്റെ റിലീസിനായി ഒരുങ്ങുകയാണ്. അഗസ്ത്യ നന്ദയും സിമർ ഭാട്ടിയയും അഭിനയിക്കുന്ന ഈ ചിത്രം, ഏറ്റവും പ്രായം കുറഞ്ഞ പരം വീര ചക്ര ജേതാവായ അരുൺ ഖേതർപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു യുദ്ധ കഥയാണ്. ഡിസംബർ 25 ന് ഇക്കിസ് റിലീസ് ചെയ്യാനിരിക്കുകയാണ്.