• Wed. Apr 15th, 2026

24×7 Live News

Apdin News

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

Byadmin

Apr 14, 2026


തിരുവനന്തപുരം: ക‍ഞ്ചാവ് സിൻഡിക്കേറ്റ് തലവനായ തിരുവനന്തപുരം സ്വദേശിയെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. അലൻ പുന്നൂസ് എന്ന അലൻ ജയരാജ് ആണ് പിടിയിലായത്. 300 കോടി രൂപയുടെ ഹാഷിഷും ആയിരം കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. അലൻ പുന്നൂസിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരൺ, ബിത്തു എന്നിവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കമ്യൂണിസ്റ്റ് ഭീകരരുടെ സംരക്ഷണയിൽ ലഹരി മരുന്ന് വ്യാപാരം നടത്തുകയായിരുന്നു അലൻ. കേന്ദ്രസർക്കാർ കമ്യൂണിസ്റ്റ് ഭീകരരെ ഇല്ലാതാക്കിയതോടെയാണ് ഒഡിഷ പൊലീസിന് ക‍‍ഞ്ചാവ് സിൻഡിക്കേറ്റിനെ പിടികൂടാനായത്..

പോലീസിനോ എക്‌സൈസിനോ എളുപ്പത്തിൽ എത്താൻ കഴിയാത്ത ആന്ധ്രയിലെ നക്‌സൽ സ്വാധീന മേഖലകളായിരുന്നു ഇവ‍രുടെ കേന്ദ്രം. നക്സൽ വിരുദ്ധ ഓപ്പറേഷൻ ശക്തമായതോടെ ഒഡീഷയിലെ കോറാപുട്ടിലെ ആൾതാമസില്ലാത്ത ദ്വീപിലേക്ക് പ്രവർത്തനം മാറ്റി. ഇവിടെ പ്രത്യേക സംവിധാനത്തിലാണ് കഞ്ചാവിൽ നിന്നും ഹാഷിഷ് ഓയിൽ വേർതിരിച്ചിരുന്നത്.



By admin