• Tue. Nov 25th, 2025

24×7 Live News

Apdin News

നക്സലൈറ്റുകള്‍ക്ക് വേണ്ടി ശബ്ദുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ റിമാന്‍റില്‍…ശക്തമായ നടപടിക്കൊരുങ്ങി ദല്‍ഹി പൊലീസ് പിന്നില്‍ കളിക്കുന്നത് ആര്?

Byadmin

Nov 25, 2025



ന്യൂദല്‍ഹി:നക്സലൈറ്റുകള്‍ക്ക് വേണ്ടി പരസ്യ മുദ്രാവാക്യവുമായി ദല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മൂന്ന് ദിവസം റിമാന്‍റില്‍ വിട്ടുകൊടുത്ത് ദല്‍ഹി പട്യാല കോടതി ഉത്തരവിട്ടു. ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിനെതിരെ സമരം ചെയ്യുന്നതായി അഭിനയിച്ച് മുഖംമൂടിയിട്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ എത്തിയത്. പക്ഷെ ഇന്ത്യാഗേറ്റിനടുത്ത് എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ മുഖംമൂടി വലിച്ചെറിഞ്ഞ് കൊടുംഭീകരനക്സലൈറ്റായ ഹിദ്മയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കൊടുംഭീകര നക്സലൈറ്റായ ഹിദ്മയെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപാലിലെ ബസ്തര്‍ കാട്ടില്‍ വെച്ച് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 2010ല്‍ 78 സിആര്‍പിഎപ് ജവാന്മാരെ ഒറ്റയടിക്ക് ബോംബ് വെച്ച് വധിച്ച ആളാണ് ഹിദ്മ. ആ ആക്രമണത്തോടെയാണ് ഹിദ്മ ദേശീയ തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പക്ഷെ 2026 മാര്‍ച്ചില്‍ നക്സലൈറ്റ് ശല്യം എന്നെന്നേയ്‌ക്കുമായി ഇന്ത്യയില്‍ നിന്നും അവസാനിപ്പിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നടത്തിയ അതിശക്ത നീക്കത്തിലാണ് ഹിദ്മയും കൂട്ടാളികളും കൊല്ലപ്പെട്ടത്.

ഹിദ്മ ആദിവാസികളുടെ ഹീറോയാണെന്ന് വാദിക്കുന്നവരാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍. എന്തായാലും അര്‍ബന്‍ നക്സല്‍ മനസ്സോടെ ജീവിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനവും.

മാത്രമല്ല, ഇവരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ഇവര്‍ ചില്ലി സ്പ്രേ അടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സമരത്തിന് എത്തിയവര്‍ ആഴത്തില്‍ നക്സല്‍ വല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. കോളെജില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് നക്സല്‍ ചിന്ത പരക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാല്‍ അറസ്റ്റ് ചെയ്തവര്‍ക്ക് നേരെ ശക്തമായ നടപടിയെടുക്കാന്‍ തന്നെയാണ് തീരുമാനം.

ആള്‍ക്കൂട്ട ചിന്താഗതിയുള്ള ഈ നക്സല്‍ അനുകൂലികളായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടികളെ നിവേത പെതുരാജ് പോലുള്ള സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ അനുകൂലിക്കുകയാണ്. മുഖ്യധാരരാഷ്‌ട്രീയപ്പാര്‍ട്ടികളും ഇവരെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ മൗനത്തെ കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലീംലീഗ് മാവോയിസ്റ്റ് ആയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മോദി വിമര്‍ശിച്ചിരുന്നു.

വധിക്കപ്പെട്ട ഒരു ക്രൂരനായ നക്സല്‍ നേതാവിന് വേണ്ടി പ്രതിഷേധ മുദ്രാവാക്യം മുഴക്കുക, അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസിന് നേരെ ചില്ലി സ്പ്രേ അടിക്കുക എന്നീ ഗുരുതരമായ സാമൂഹ്യവിരുദ്ധ നടപടികളാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അതേ സമയം ചില അഡ്വക്കേറ്റുമാര്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. 53 പേരുടെ കൊലപാതകത്തിന് കാരണമായ 2020ലെ വിദ്യാര്‍ത്ഥികലാപത്തില്‍ അറസ്റ്റിലായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വാദിക്കാന്‍ എത്തിയത് കപില്‍ സിബലും അഭിഷേഖ് മനു സിംഘ് വിയും ആയിരുന്നു എന്നത് ദല്‍ഹിയിലെ അഭിഭാഷകരുടെ സ്വഭാവമാണ് സൂചിപ്പിക്കുന്നത്.

അപകടകരമായ പ്രവണതയാണ് തലസ്ഥാനത്ത് അരങ്ങേറുന്നതെന്ന വിലയിരുത്തിലിലാണ് കേന്ദ്രം. നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിക്കാന്‍ ഈ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതാരാണ്? മതപരിവര്‍ത്തന ലോബികളാണോ അതോ എന്‍ജിഒകളും ഇടത്പക്ഷവും അടങ്ങുന്ന ലോബിയോ? ഇത്തരം അര്‍ബന്‍ നക്സല്‍ മനസ്സുള്ള വിദ്യാര്‍ത്ഥികളെ പൗരസമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് തന്നെ പ്രശ്നമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം ഭാവിയില്‍ ഇവര്‍ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടകരമായ പ്രവണതകള്‍ സൃഷ്ടിക്കും. ആരാണ് ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? ഇവരില്‍ ഇത്തരം മൗലിക ചിന്താഗതികള്‍ കുത്തിവെയ്‌ക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ദല്‍ഹി പൊലീസ്.

മതപരിവര്‍ത്തനലോബികളാണ് ആദിവാസി സമൂഹത്തിനിടയില്‍ മതം പ്രചരിപ്പിക്കാനായി നക്സലുകളെ കൂട്ടുപിടിച്ചിരുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞ് നക്സല്‍ വേട്ട തുടങ്ങിയപ്പോഴാണ്. സാധാരണമനുഷ്യര്‍ക്ക് അപ്രാപ്യമായ വനപ്രദേശങ്ങളില്‍ മതപരിവര്‍ത്തനലോബികള്‍ എത്തുകയും അിടെയുള്ള ഗോത്രവര്‍ഗ്ഗങ്ങളെ വരെ കൂട്ടത്തോടെ മതംമാറ്റുകയും ചെയ്തിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രൊഫ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ള മതപരിവര്‍ത്തകര്‍ ഇത്തരം വനപ്രദേശങ്ങളില്‍ കടന്നുചെന്ന് നിരവധി പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത്തരം മതപരിവര്‍ത്തകര്‍ക്ക് ലിപികള്‍ പോലുമില്ലാത്ത ഗോത്ര ഭാഷകര്‍ വരെ അറിയാമായിരുന്നു. ആ ഭാഷയില്‍ അവരുടെ സംവദിച്ചാണ് അവരെ മതപരിവര്‍ത്തനം നടത്തിയത്. അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്താണ് ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നത്. മതപരിവര്‍ത്തന ലോബികളെ ഉള്‍വനങ്ങളില്‍ എത്തിക്കുന്നത് നക്സലുകളാണ്. പകരം നക്സലുകളുടെ ചികിത്സയും വിദ്യാഭ്യാസവും ഈ മതപരിവര്‍ത്തന ലോബികള്‍ ഏറ്റെടുക്കുകയും ചെയ്യും.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശഫണ്ട് വാങ്ങുന്ന പല എന്‍ജിഒകളില്‍ പലരും രഹസ്യമായി മതപരിവര്‍ത്തനം നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം ചൂട്ടുപിടിച്ചിരുന്നത് ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. എന്‍ജിഒകള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും മറ്റുമായി ലഭിക്കുന്ന ഫണ്ടുകള്‍ ചെലവഴിച്ചിരുന്നത് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. ഇത്തരം എന്‍ജിഒ സംഘങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനമുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ അന്തരീക്ഷമലിനീകരണത്തിന് വേണ്ടി സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പൊടുന്നനെ നക്സലൈറ്റ് ഹിദ്മ്യ്‌ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു. എന്തായാലും ഈ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നക്സലൈറ്റ് അനുകൂല ചിന്താഗതികള്‍ പരത്തുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസും സര്‍ക്കാരും.

By admin