
തിരുവനന്തപുരം : നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം. നിയമലംഘനത്തിന് ആലങ്കോട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാഹനം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും -സ്റ്റേഷന് പുറത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.
പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അസഭ്യം വിളിച്ചു എന്നാണ് പരാതി. ഒരു വര്‍ഷം മുമ്പ് സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പങ്കാളികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് സ്റ്റേഷന് മുന്നിലെത്തിയത്.
ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബിക, ആറ്റിങ്ങല്‍ ഡിവൈഎസ്പിയും സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആവശ്യം.