ബഹ്‌റൈച്ച് ; ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ 90 മദ്രസകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ ചെയ്ത് ന്യൂനപക്ഷ ക്ഷേമ ഓഫീസർ സർക്കാരിന് കത്ത് നൽകി.
നേപ്പാൾ അതിർത്തിയോട് ചേർന്നാണ് അടച്ചുപൂട്ടാൻ ശുപാർശ ചെയ്ത മദ്രസകൾ. ഇവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന. ഇതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൃത്യമായ രേഖകൾ ഹാജരാക്കണമെന്ന നിർദേശം മദ്രസകൾ പാലിച്ചില്ലെന്നും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ സഞ്ജയ് മിശ്ര പറഞ്ഞു.ടെലി കോൺഫറൻസിലൂടെയും നിരവധി തവണ നിർദ്ദേശം നൽകിയിരുന്നു. ബഹ്‌റൈച്ച് ജില്ലയിൽ ആകെ 301 അംഗീകൃത മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ 90 മദ്രസകൾ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും സഞ്ജയ് മിശ്ര പറയുന്നു .