
ചെന്നൈ: നടന്‍ വിജയ് റാലിയില്‍ പങ്കെടുത്ത കരൂരിലെ ദുരന്തത്തിന് വിജയ് മാത്രമല്ല ഉത്തരവാദിയെന്നും സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന നടന്‍ അജിത് കുമാറിന്റെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി സ്റ്റാലിനും ഡിഎംകെയും. അജിത്തിന്റെ ഈ പ്രസ്താവന ഡിഎംകെയ്‌ക്ക് വലിയ ക്ഷീണമുണ്ടാക്കിയതോടെ പ്രതികരിക്കാതിരിക്കാന്‍ വയ്യെന്ന അവസ്ഥയിലാണ് ഉദയനിധി സ്റ്റാലിന്‍ രംഗത്ത് വന്നത്.
ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിജയിന് മേല്‍ കെട്ടിയേല്‍പിക്കുന്നതിനെതിരെ ആയിരുന്നു അജിത്തിന്റെ പ്രസ്താവന. ഇതാണ് ഡിഎംകെയെ പ്രതിരോധത്തിലാക്കിയത്.
അജിത്തിനെതിരെ പറയാതെ, വിജയിനെ കുറ്റവാളിയാക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന്‍ നടത്തിയത്. കരൂര്‍ ദുരന്തത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ചിന്തിക്കണമെന്നും വിജയ് യുടെ പ്രതികരണം എടുക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.