കൊച്ചി: നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്.
തൃശ്ശൂര്‍ ജില്ലയിലെ വടക്കാംഞ്ചേരിയി സിനിമാ -നാടക നടനായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. സഹോദരന്‍ നിയാസും അഭിനേതാവാണ്. മിമിക്രി വേദികളിലൂടെയാണ് നവാസ് തന്റെ കലാജീവിതം ആരംഭിച്ചത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായ നവാസ് ധാരാളം വേദികളില്‍ മിമിക്രി അവതരിപ്പിച്ചു. പിന്നീട തന്റെ സഹോദരന്‍ നിയാസ് ബക്കറോടൊപ്പം ചേര്‍ന്ന് കൊച്ചിന്‍ ആര്‍ട്‌സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995-ല്‍ ചൈതന്യം എന്ന സിനിമയിലാണ് നവാസ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടര്‍ന്ന് ഏഴരക്കൂട്ടം, മിമിക്‌സ് ആക്ഷന്‍ 500, മാട്ടുപ്പെട്ടി മച്ചാന്‍.. എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. കലാഭവന്‍ നവാസ് അഭിനയച്ചവയില്‍ ഭൂരിപക്ഷവും കോമഡി റോളുകളായിരുന്നു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കലാഭവന്‍ നവാസിന്റെ ഭാര്യ രഹ്ന അഭിനേത്രിയാണ്. മൂന്നു മക്കളാണ് നവാസ് – രഹ്ന ദമ്പതികള്‍ക്കുള്ളത്. അവരുടെ പേരുകള്‍- മെഹ്‌റിന്‍, റൈഹ്വാന്‍, റിഥ്വാന്‍