
കൊച്ചി: ചലച്ചിത്ര നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസ് വിധി പറയുന്നതു പരിഗണിക്കുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 20 ലേക്കു മാറ്റി. നവംബര്‍ പത്തോടെ വിധി പറയുന്ന തിയതി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കരുതിയിരുന്നത്. അതാണിപ്പോള്‍ നീട്ടിയത്.
മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. ജയിലിലായിരുന്ന എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്.
2017 ഫെബ്രുവരിയിലാണ് വാഹനത്തില്‍വച്ച് പ്രമുഖ നടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്.