
കൊച്ചി: നടന്‍ പുന്നപ്ര അപ്പച്ചന്‍(77) അന്തരിച്ചു. വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു.
തലയിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.
ആയിരത്തില്‍ ഏറെ സിനിമകളില്‍ അഭിനയിച്ചു. 1965 ല്‍ ഉദയ സ്റ്റുഡിയോ നിര്‍മിച്ച് സത്യന്‍ നായകനായ ‘ഒതേനന്റെ മകന്‍’ എന്ന ചിത്രത്തിലാണ് അപ്പച്ചന്‍ ആദ്യമായി അഭിനയിച്ചത്. മഞ്ഞിലാസിന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലെ തൊഴിലാളി നേതാവിന്റെ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
വില്ലന്‍ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചന്‍ തിളങ്ങിയത്. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം മുതലുളള എല്ലാ സിനിമകളിലും അപ്പച്ചന്‍ വേഷമിട്ടു.