• Sat. Dec 13th, 2025

24×7 Live News

Apdin News

നടന്‍ വിജയ് കോണ്‍ഗ്രസിനൊപ്പം കൂടാന്‍ സാധ്യതയില്ല, തന്നെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നവരുമായി മാത്രം കൂട്ടുകൂടുമെന്ന് വിജയ്

Byadmin

Dec 13, 2025



ചെന്നൈ: നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തന്നെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നവരുമായി മാത്രമേ കൂട്ടുകൂടു എന്ന നിലപാടിലാണ് വിജയ്.

ഡിഎംകെയുടെ സഖ്യകക്ഷിയാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്. സ്റ്റാലിന്‍ തന്നെയാണ് ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അങ്ങിനെയിരിക്കെ വിജയിനെ മുഖ്യമന്ത്രിയായി കാണാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇതാണ് കോണ്‍ഗ്രസും ടിവികെയും തമ്മിലുള്ള സഖ്യം അസാധ്യമാക്കുന്നത്.

വെള്ളിയാഴ്ചയാണ് വിജയിന്റെ പാര്‍ട്ടി നിര്‍ണ്ണായകമായ തീരുമാനം എടുത്തത്. വിജയിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്ന ആരുമായും കൂട്ടുകൂടാം എന്നതാണ് ഈ പുതിയ തീരുമാനം.

By admin