നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് അക്കൗണ്ട് ഹാക്ക് ആയ വിവരം ഇൻസ്റ്റഗ്രം സ്റ്റോറി വഴി പുറത്തുവിട്ടത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി പങ്കുവച്ച സ്റ്റോറിൽ കുറിച്ചു.
അതേസമയം താരത്തിന്റെ ഹാക്ക് ആയ അക്കൗണ്ടിൽ ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ൽ, ജല്ലിക്കട്ട് വിവാദത്തിൽ പെറ്റയെ പിന്തുണച്ചുവെന്ന് ആരോപിച്ച് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.