സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ താരം രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്. ബിജാപൂര്‍ സിറ്റി എംഎല്‍എയാണ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലി. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് യത്‌നാലിനെതിരെ പരാതി നല്‍കിയത്.
യത്‌നാല്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 (സ്ത്രീയെ അപമാനിക്കല്‍) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ അശ്ലീല പരാമര്‍ശം നടത്തിയത്.
കര്‍ണാടക ഡിജിപി രാംചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു ദുബൈയില്‍ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വര്‍ണവുമായി വരുന്നതിനിടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. തുടര്‍ന്ന് രന്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.6 കോടി വിലമതിക്കുന്ന സ്വര്‍ണവും 2.67 കോടി രൂപയും പൊലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.