കൊച്ചി: നടി റിനി ആന്‍ ജോര്‍ജിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന ആവശ്യവുമായാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിലും പരാതി നല്‍കിയത്. രാഹുല്‍ ഈശ്വറിന് പുറമെ ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടി എം എല്‍ എയുടെ പേര് വെളിപ്പെടുത്താതെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വലിയ വിവാദമുണ്ടാകുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹത്തെ സസ്പന്‍ഡും ചെയ്തു. തുടര്‍ന്ന് നടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായി.