നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.
അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.
ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.
ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.
അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.