
ഹൈദരാബാദ്: പുഷ്പ രണ്ടില്‍ ഐറ്റം ഡാന്‍സിലൂടെ തിയറ്ററുകള്‍ കത്തിച്ച ശ്രീലീല എന്ന ഗ്ലാമര്‍ നടി ഇനി ഡോക്ടര്‍ ശ്രീലീലയാണ്. സിനിമാ തിരക്കുകളാക്കിടയിലും തന്റെ പഠനം കൈവിട്ടാതെ നടി ഇപ്പോൾ എംബിബിഎസ് പൂർത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ നടി ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
Actress #SreeLeela has officially graduated, completing her medical degree
An inspiring example of dedication successfully balancing both academics and cinema at such a young age. pic.twitter.com/biGo6TC3O0
— Ramesh Bala (@rameshlaus) February 11, 2026
ശ്രീലീലയെപ്പറ്റി അമ്പരപ്പിക്കുന്ന ചില വിവരങ്ങള്‍ ഇതോടൊപ്പം പുറത്തുവന്നു. അവര്‍ ശാരീരികവൈകല്യങ്ങളുള്ള രണ്ട് പേരെ ദത്തെടുത്തു വളര്‍ത്തുന്നു. മൂന്നാമതും ഒരു കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട്. ഇവര്‍ വിവാഹിതയല്ല. അമേരിക്കയിലാണ് ജനിച്ചു വളര്‍ന്നത്.
ഗൈനക്കോളജിസ്റ്റായ അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. സിനിമാ തിരക്കുകൾക്കിടയിലും നടി തന്റെ പഠനം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ എത്തുകയാണ്. നിരവധി പേരാണ് നടിയുടെ നേട്ടത്തിൽ ആശംസകൾ അറിയിക്കുന്നത്.
മാതൃഭാഷ തെലുങ്ക് ആണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. 2017ൽ ‘ചിത്രാഗദ’ എന്ന തെലുഗു സിനിമയിൽ ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പുഷ്പ രണ്ടിലെ ശ്രീലീലയുടെ ഐറ്റം ഡാന്‍സ് ആണ് അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.
