
നടി സാമന്ത റൂത്ത് പ്രഭുവും കാമുകനും സംവിധായകനുമായ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോർട്ട് . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷ യോഗ സെന്ററിനുള്ളിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .30 അതിഥികൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ചുവന്ന പട്ട് അണിഞ്ഞാണ് സാമന്ത എത്തിയതെന്നും പറയുന്നു.
അതേസമയം വിവാഹ കിംവദന്തികൾക്കിടയിൽ, രാജിന്റെ മുൻ ഭാര്യ ശ്യാമാലി ഡെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ “നിരാശരായ ആളുകൾ നിരാശരായ കാര്യങ്ങൾ ചെയ്യുന്നു” എന്ന കുറിപ്പ് പോസ്റ്റ് ചെയ്തു. ശ്യാമാലി ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, സാമന്തയും രാജും വിവാഹിതരായെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു പോസ്റ്റ്.
സമന്ത രാജുമായി ഡേറ്റിംഗ് നടത്തുന്നതായി വളരെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു . ഇരുവരും മുമ്പ് ദി ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ: ഹണി എന്നിവയിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് സമാന്ത തന്റെ സോഷ്യൽ മീഡിയ പേജിൽ രാജുമൊത്തുള്ള ഫോട്ടോകൾ പങ്കിടാൻ തുടങ്ങിയത്. ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തുന്നതിന്റെയും, യുഎസ് ടൂറിന്റെയും ദൃശ്യങ്ങൾ സമാന്ത പോസ്റ്റ് ചെയ്തിരുന്നു.