
കൊച്ചി: നടൻ മോഹൻ ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) ആന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്. മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പോലെ നമുക്കു പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മയും. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളിൽ ഒതുക്കുകയാണ് അദ്ദേഹത്തിന്റെ പതിവെങ്കിലും ആ അമ്മ നമുക്ക് സുപരിചിതയാണ്.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ മോഹൻലാൽ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.