
തിരുവനന്തപുരം: കേരളത്തില്‍ ഈയിടെ സനാതനധര്‍മ്മത്തിനും ഹിന്ദുത്വത്തിനും എതിരെ ആസൂത്രിതമായ ഒട്ടേറെ നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ഒന്നാണ് നമ്പൂതിരി, അന്തര്‍ജ്ജനം, തുടങ്ങിയ ഇല്ലപ്പേരുകള്‍ അഥവാ മനയിലെ പേരുകള്‍ ഉപയോഗിച്ചുള്ള ക്രിമിനല്‍ കേസുകള്‍. ഇത് ആസൂത്രിതമാണൊ എന്നുറപ്പില്ലെങ്കിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. അതിനാല്‍ ഇത്തരം കേസുകള്‍ ഇത്തരമൊരു കാഴ്ചപ്പാടില്‍ കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും ആവശ്യം ഉയരുന്നുണ്ട്.
സാധാരണ ക്രിമിനല്‍ കേസുകളില്‍ നമ്പൂതിരി, അന്തര്‍ജ്ജനം എന്നീ മനപ്പേരുകള്‍ കേള്‍ക്കാറില്ലാത്തതാണ്. അവിടെയാണ് ഈയിടെ കേരളം ചര്‍ച്ച ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയുടെ പേരിനൊപ്പം അന്തര്‍ജ്ജനം എന്ന ജാതിവാല്‍ പ്രത്യക്ഷപ്പെട്ടതും അത് സമൂഹമാധ്യമങ്ങളില്‍ പരമാവധി പ്രചരിപ്പിക്കപ്പെട്ടതും. സാമ്പത്തികത്തട്ടിപ്പിലും ക്രൂരമായ കൊലപാതകത്തിലും പ്രതികളായവരുടെ പേര് നിഖിത ബ്രഹ്മദത്തന്‍ നമ്പൂതിരി എന്നും ദേവിക അന്തര്‍ജ്ജനം എന്നും. പല മലയാളികളും ഈ ക്രിമിനല്‍ കേസുകള്‍ വായിച്ചു ഞെട്ടി. എന്ത് പുറ്റി, നമ്പൂതിരിമാരും അന്തര്‍ജ്ജനങ്ങളും ക്രിമിനലുകളായിത്തുടങ്ങിയോ, കലികാലം….എന്ന് പലരും ചിന്തിച്ചു. പക്ഷെ പിന്നീടുള്ള വാര്‍ത്തകളിലാണ് ഈ പേരുകളുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന യഥാര‍്ത്ഥ തട്ടിപ്പുകാര്‍ പുറത്തുചാടിയത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന ഏറ്റവുമൊടുവിലത്തെ രണ്ട് കേസുകളില്‍ ഉപയോഗിച്ച ക്രിമിനലുകള്‍ ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ഈയിടെ ഉണ്ടായ രണ്ട് കേസുകള്‍ ശ്രദ്ധേയമാണ്. ഇതില്‍ ഒടുവിലത്തെ കേസ് മനിശ്ശേരി മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ മകള്‍ എന്ന് പരിചയപ്പെടുത്തി ഒരാളില്‍ നിന്നും 68 ലക്ഷം തട്ടിയ മുബീനയുടെ കേസാണ്. മണ്ണാര്‍ക്കാട് പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് അറസ്റ്റിലായത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ ഏകമകളാണ് താനെന്നും ഡോക്ടറാണെന്നും പറഞ്ഞായിരുന്നു മുബീനയുടെ തട്ടിപ്പ്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള മുബീന താന്‍ നിഖിത ബ്രഹ്മദത്തനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനിരയായ പൂജാരിയെ സമീപിച്ചത്.സ്റ്റെതസ്കോപ്പും ധരിച്ച് ഇവര്‍ ഡോക്ടറാണെന്ന ഭാവേന ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.
കോടികള്‍ മൂല്യമുള്ള സ്വത്തിന്റെ ഉടമയാണ് താനെന്നും തറവാട്ടില്‍ വേറെ ആണ്‍ അവകാശികളില്ലാത്തതിനാല്‍ ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് ജില്ലാ ആശുപത്രിയിലും മറ്റ് പലയിടങ്ങളിലും കണ്ടുമുട്ടി പൂജാരിയെ പറ്റിച്ചത്. ഇയാളില്‍ നിന്നും പലപ്പോഴായി 68 ലക്ഷം രൂപ വാങ്ങിയെടുത്തിരുന്നു മുബീന. ഈ കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് മുബീനയെ ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രമാദമായ കേസ് സുബ്രഹ്മണ്യം നമ്പൂതിരിയുടെയും ഭാര്യ ദേവികാ അന്തര്‍ജ്ജനത്തിന്റെയും കുറ്റകൃത്യമാണ്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്നു എന്നതായിരുന്നു കേസ്. ഈ കേസില്‍ കോടതി ഇരുവര്‍ക്കും ജീവപര്യന്തം വിധിച്ചിരുന്നു. പിന്നീടാണ് കുറ്റകൃത്യത്തിന് പിന്നിലെ സത്യം വെളിപ്പെട്ടത്. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയായ അദിതി നമ്പൂതിരിയുടെ രണ്ടാനമ്മയാണ്. ഈ രണ്ടാനമ്മ അവരുടെ ദേവിക എന്ന ഹിന്ദുപേരിനൊപ്പം അന്തര്‍ജ്ജനം ചേര്‍ത്തിട്ടുണ്ടെങ്കിലും ഇവരുടെ യഥാര്‍ത്ഥപേര് റംലാബീവി എന്നാണ്. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമായുള്ള വിവാഹശേഷം അദിതി നമ്പൂതിരി സുബ്രഹ്മണ്യം നമ്പൂതിരിയുടെ ആദ്യവിവാഹത്തിലെ മകളെയാണ് കൊലപ്പെടുത്തിയത്. ആറ് വയസ്സുകാരിയായ അദിതി നമ്പൂതിരിയെ ദേഹത്ത് മുറിവേല്‍പിച്ചും അടിച്ചും പട്ടിണിക്കിട്ടും ആണ് കൊന്നത്. ദേവികാ അന്തര്‍ജ്ജനം എന്ന ഇല്ലപ്പേര് ഉപയോഗിച്ചതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടോ എന്നാണ് ചിലര്‍ ആരോപിക്കുന്നത്.