
ന്യൂദൽഹി: സൈനിക ദിനമായ ഇന്ന്
രാജ്യത്തെ സേവിക്കുന്ന ഓരോ ജവാനും ആദരവ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തിൽ നമ്മുടെ സൈന്യത്തിന്റെ ധീരതയും വീര്യവും ഓരോ പൗരനെയും അഭിമാനഭരിതരാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി എക്സിലെ ഒരു പ്രത്യേക പോസ്റ്റിൽ പറഞ്ഞു. വ്യാഴാഴ്ച സൈനിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചു .
നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമെന്ന നിലയിൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും ദൃഢനിശ്ചയത്തോടെ രാജ്യത്തെ സംരക്ഷിക്കാൻ രാജ്യത്തെ സൈനികർ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സൈനികരുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും രാഷ്‌ട്രം അഭിവാദ്യം അർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
“അപ്രാപ്യമായ സ്ഥലങ്ങൾ മുതൽ മഞ്ഞുമൂടിയ കൊടുമുടികൾ വരെ, നമ്മുടെ സൈന്യത്തിന്റെ ധീരതയും വീര്യവും ഓരോ പൗരനെയും അഭിമാനിപ്പിക്കുന്നു. അതിർത്തി കാക്കുന്ന സൈനികർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ!” – അദ്ദേഹം എക്സിൽ പറഞ്ഞു.
കൂടാതെ നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായ നമ്മുടെ സൈനികർ ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി എഴുതി . അവരുടെ കർത്തവ്യബോധം രാജ്യമെമ്പാടും വിശ്വാസവും നന്ദിയും വളർത്തുന്നു. കർത്തവ്യനിർവ്വഹണത്തിൽ ജീവൻ നൽകിയവരെ രാജ്യം വളരെ ബഹുമാനത്തോടെ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1949-ൽ ബ്രിട്ടീഷ് ജനറൽ സർ എഫ്.ആർ.ആർ. ബുച്ചറിന് പകരമായി ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫായി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ നിയമിതനായതിന്റെ സ്മരണയ്‌ക്കായിട്ടാണ് ജനുവരി 15-ന് കരസേനാ ദിനം ആഘോഷിക്കുന്നത്.