• Wed. Nov 19th, 2025

24×7 Live News

Apdin News

നയൻ താരയ്‌ക്ക് 10 കോടിയുടെ പിറന്നാൾ സമ്മാനം ; റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാർ നൽകി വിഘ്നേഷ് ശിവൻ

Byadmin

Nov 19, 2025



നയൻതാരയുടെ പിറന്നാളിന് സമ്മാനം 10 കോടി രൂപ വിലവരുന്ന ഇലക്ട്രിക് കാർ സമ്മാനമായി നൽകി ഭർത്താവ് വിഘ്നേഷ് ശിവൻ . നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം കാറിന് സമീപം നിൽക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട് . ഭാര്യയ്‌ക്ക് ജന്മദിനാശംസകൾ നേർന്നാണ് വിഘ്നേഷിന്റെ പോസ്റ്റ്.

നയൻതാരയുടെ ‘ടെസ്റ്റ്’ എന്ന ചിത്രം ഈ വർഷം പുറത്തിറങ്ങുകയാണ്. ഈ വർഷം പുറത്തിറങ്ങുന്ന താരത്തിന്റെ ഒരേയൊരു ചിത്രമാണിത്. യാഷ് അഭിനയിക്കുന്ന ‘ടോക്സിക്’ എന്ന കന്നഡ ചിത്രത്തിലും അവർ അഭിനയിക്കുന്നുണ്ട്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യും

റോൾസ് റോയ്‌സ് അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ് വിഘ്നേഷ് ശിവൻ സമ്മാനമായി നൽകിയിരിക്കുന്നത് . ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 530 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ കാറിന് കഴിയും. വെറും 20 മിനിറ്റിനുള്ളിൽ 80% ചാർജ് ചെയ്യാൻ കഴിയും എന്നതാണ് ഈ കാറിന്റെ പ്രത്യേകത.

 

By admin