
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറെ ആരാധന തനിക്കുണ്ടെന്ന് നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍. നരേന്ദ്രമോദിയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. അത് ഇതുവരെയും സാധിച്ചിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു.
അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാന്‍ ഇവിടെയില്ലായിരുന്നു.അതിനാല്‍ കാണാന്‍ സാധിച്ചില്ല. ലൈഫില്‍ എപ്പോഴെങ്കിലും കാണണമെന്നത് ആഗ്രഹമാണ്. കാരണം സമൂഹത്തിന് വേണ്ടി ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്.നരേന്ദ്രമോദി. – അനുമോള്‍ പറഞ്ഞു.
ബിജെപിയിലെ സുരേഷ് ഗോപിയെയും നടന്‍ കൃഷ്ണകുമാറിനെയും ഉണ്ണി മുകുന്ദനെയും വിപിന്‍ ഗോപനെയും എല്ലാം ഇഷ്ടമാണ്. ഇവരെല്ലാം സമൂഹത്തിന് നന്മ ചെയ്യുന്നവരാണ്. അതുപോലെ നെടുമങ്ങാട് സ്വദേശിയായ തിരുവനന്തപുരത്തെ ഇപ്പോഴത്തെ മേയറെയും വലിയ ഇഷ്ടമുണ്ടെന്നും അനുമോള്‍ പറഞ്ഞു.