• Sat. Nov 16th, 2024

24×7 Live News

Apdin News

നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഭരണഘടന നിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു; നിരോധിച്ചില്ലല്ലോ, രാഹുല്‍ കള്ളം പരത്തുന്നു: സെയ്നി

Byadmin

Nov 11, 2024


മുംബൈ: നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഭരണഘടന നിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നാമതും മോദി അധികാരത്തില്‍ വന്നും ഒരു ഭരണഘടനയും നിരോധിച്ചില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി പറഞ്ഞു.. രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് ഭയപ്പെടുത്തുകയാണെന്നും സെയ്നി പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു സെയ്നി.

“ഇങ്ങിനെ പറയാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നുമല്ല. അത് ഉടനെ വെളിവാകും. അദ്ദേഹം യുഎസില്‍ പ്രസംഗിച്ചതെന്താണ്? കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് സംവരണം ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്.” – സെയ്നി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് എന്നും ഒബിസിയ്‌ക്ക് എതിരാണ്. ഒബിസിയ്‌ക്ക് സംവരണം വേണ്ടെന്ന് നിലപാടെടുത്ത നേതാവാണ് രാജീവ് ഗാന്ധി. ഒബിസി സംവരണം നിര്‍ത്തലാക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നെഹ്രു കത്തെഴുതിയിരുന്നു.- സെയ്നി അഭിപ്രായപ്പെട്ടു.

എപ്പോഴും വ്യാജമായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്നാണ് പറയുന്നത്. ഹിമാചല്‍ പ്രദേശിലും കര്‍ണ്ണാടകയിലും തെലുങ്കാനയിലും സ്ത്രീകള്‍ക്ക് മാസം 3000 രൂപ വീതം നല‍്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവര്‍ക്ക് അതിന് സാധിച്ചിട്ടില്ല. – സെയ്നി വിമര്‍ശിച്ചു.

 



By admin