പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അസം സ്വദേശിയായ തൊഴിലാളിയെ റിമാന്‍ഡ് ചെയ്തു. ദിബ്രൂഗഡ് സോണിട്ട്പുര്‍ ബോകജന്‍ ജാഗ്ലോവനി ഇദ്രിഷ് അലിയാണ് (23) പിടിയിലായത്.
ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായരുടെ പരാതിയിലാണ് ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനുസമീപം മത്സ്യക്കച്ചവട കടയിലെ തൊഴിലാളിയായ ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. സമൂഹമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കിയെന്ന പറഞ്ഞാണ് ആറന്മുള പൊലീസ് കേസെടുത്തത്.