• Wed. Sep 17th, 2025

24×7 Live News

Apdin News

നരേന്ദ്ര മോദിക്ക് പിറന്നാൾ; ലോകനേതാക്കളുടെ ആശംസ; ജനക്ഷേമ പരിപാടികളുമായി സർക്കാർ, ബിജെപി

Byadmin

Sep 17, 2025



ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  75 ആം പിറന്നാൾ ഇന്ന്. പതിവുപോലെ രാജ്യസേവകൻ പൊതുക്ഷേമ പ്രവർത്തനത്തിലാണ്. മധ്യപ്രദേശിൽ വിവിധ സർക്കാർ പരിപാടികൾക്ക് തുടക്കം കുറിച്ചും തുടർ പ്രവർത്തനം നടത്തിയും മോദി കർമ്മനിരതനാണ്.
ജന്മദിനത്തിൽ അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള വൻ ആഗോള  ശക്തികളുടെ നേതാക്കൾ ആശംസകൾ നേർന്നു. ക്ഷേമ പരിപാടികളുടെയും പദ്ധതികളുടെയും ആശംസകളുടെയും ഉദ്ഘാടനത്തോടെ ജന്മദിനം പാർട്ടി പ്രവർത്തകരും സർക്കാരും ആഘോഷിച്ചു.
പ്രസിദ്ധ കലാകാരൻ ആർട്ടിസ്റ്റ് സുദർശൻ ഒഡീഷയിലെ പുരി കടൽത്തീത്ത് മണലിൽ നിർമ്മിച്ച ശിൽപ്പത്തിൽ പ്രധാനമന്ത്രിക്ക് ഇങ്ങനെ ആശംസയറിയിച്ചു. ’75 ാം പിറന്നാളിന് മോദിജിക്ക് ആശംസകൾ. ഭാരത്തിന്റെ അഭ്യുന്നതി മോദിയോടൊപ്പം..’

ദൽഹി ഉൾപ്പെടെ ബിജെപി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി ‘സേവ പഖ്‌വാഡ’ (പാക്ഷികം) ആരംഭിച്ചു. രണ്ടാഴ്ച ഈ പരിപാടി തുടരും.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ “സുഹൃത്തിനെ” ജന്മദിനാശംസ നേരാൻ വിളിക്കുകയും “റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള” അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ന്യൂദൽഹി- മോസ്കോ ബന്ധം “പുതിയ ഉയരങ്ങളിലേക്ക്” കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി മോദിയുടെ സംഭാവനകളെ ഭാരതത്തിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പ്രശംസിച്ചു.

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ രാജ്യമെമ്പാടും വിവിധ ജനക്ഷേമ പദ്ധതികൾ നടക്കുകയാണ്.

മോദിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവി ആശംസയറിച്ചു. പ്രസിഡൻറിന്റെ സന്ദേശം:

“ഭാരത പ്രധാനമന്ത്രി നരേന്ദ്രജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകളും ആശംസകളും.
ഉത്സാഹത്തിന്റെ കൊടുമുടിയെന്ന പോലെ, താങ്കളുടെ അസാധാരണമായ നേതൃത്വത്തിലൂടെ രാജ്യത്ത് വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സംസ്കാരം വളർത്തിയെടുത്തിരിക്കുന്നു. ഇന്ന്, ആഗോള സമൂഹവും അങ്ങയുടെ മാർഗ്ഗനിർദ്ദേശത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താങ്കൾ  എപ്പോഴും ആരോഗ്യവാനും സന്തോഷവാനുമായിരിക്കണമെന്നും, സമാനതകളില്ലാത്ത നേതൃത്വത്താൽ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,” രാഷ്‌ട്രപതി എക്സിൽ എഴുതി.

By admin