ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തി കള്‍? ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പവ്വര്‍ ലിസ്റ്റ് പുറത്തുവന്നു കേട്ടോ…ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വര്‍ഷവും ഐഇ 100 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. നമ്മുടെ കേരള മുഖ്യമന്ത്രി സ. പിണറായി വിജയന്‍ സാര്‍ പട്ടികയില്‍ 41ാം സ്ഥാനത്തെത്തി.
രാജ്യത്തെ ഏറ്റവും പ്രബലരായ വ്യക്തിക ളുടെ പട്ടിക ഇന്ത്യന്‍ എക്‌സ്പ്രസ് പുറ ത്തിറക്കി. രാഷ്‌ട്രീയം, വ്യവസായം, കായി കം, സിനിമ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയാ ണ് ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികളെ പട്ടികപ്പെടുത്തിയിരിക്കു ന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വര്‍ഷവും ഐഇ 100 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയുടെ ചരിത്രത്തില്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരത്തിലെത്തിയ ഒരേയൊരു പ്ര ധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി യുടെ ജനപ്രീതി തെല്ലും കുറയാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷവും മോദി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
2024ല്‍, ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികളില്‍ രണ്ടാം സ്ഥാനമുണ്ടായി രുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വര്‍ഷവും സ്ഥാനം നിലനിര്‍ത്തി. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങ ള്‍ രൂപപ്പെടുത്തുന്നതിലൂടെയും സംഘ ടനാപരമായ ചലനാത്മകത കൈകാര്യം ചെയ്യുന്നതിലൂടെയും രാജ്യത്ത് വന്‍ ജനസ്വീകാര്യതയാണ് അമിത് ഷായ്‌ക്ക് ഉള്ളത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്ക ര്‍ ആണ് പ്രബലരില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ അഞ്ചാം സ്ഥാന ത്തു നിന്ന് മൂന്നിലേക്കുള്ള മുന്നേറ്റം, അദ്ദേഹത്തിന്റെ അന്താരാഷ്‌ട്ര ഇടപെട ലുകളെ ഉയര്‍ത്തിക്കാട്ടുന്നു. ആറു വര്‍ഷ കാലയളവില്‍ മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായി ഉയര്‍ന്നുവരാന്‍ ആദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹ ന്‍ ഭഗവത് പട്ടികയില്‍ നാലാം സ്ഥാന ത്തെത്തി. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആണ് അഞ്ചാം സ്ഥാനത്ത്. എട്ടാം സ്ഥാനത്തു നിന്നാണ് നിര്‍മ്മല സീതാരാമന്‍ അഞ്ചിലേക്ക്? ഉയര്‍ന്നത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷം 16ാം സ്ഥാന ത്തായിരുന്നു. പാര്‍ലമെന്റിലും പുറത്തും ബിജെപി വിരുദ്ധ മുന്നണിയുടെ മുഖമാ യ രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ കഴി ഞ്ഞ തിരഞ്ഞെടുപ്പിലടക്കം പ്രശംസയും ശ്രദ്ധയും നേടിയിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ട റുമായ മുകേഷ് അംബാനി ആണ് പട്ടിക യില്‍ പത്താം സ്ഥാനത്ത് എത്തിയത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് പത്തില്‍ എത്തിയത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അമ്പാനി ക്കു പിന്നിലായി പതിനൊന്നാം സ്ഥാന ത്തുണ്ട്. ഒരു സ്ഥാനം നഷ്ടപ്പെടുത്തിയാ ണ് പതിനൊന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേ താവുമായ എം.കെ സ്റ്റാലിന്‍ പ്രബലരായ ഇന്ത്യക്കാരില്‍ 23ാം സ്ഥാനം നേടി. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാ 24ാം സ്ഥാനത്തെത്തി. വ്യവസായി നിത അംബാനി 26, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ 33, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് 36 സ്ഥാനവും നേടി.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടികയില്‍ 41ാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷം 49ാം സ്ഥാന ത്തുണ്ടായിരുന്നു പിണറായി വിജയന്‍ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ വര്‍ഷം 41ല്‍ എത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ പട്ടികയില്‍ 48ാം സ്ഥാനത്തെ ത്തി. കഴിഞ്ഞ വര്‍ഷം 68ാം സ്ഥാനത്തു ണ്ടായിരുന്ന രോഹിത്, ഐസിസി ട്രോഫികളിലെ തുടര്‍ വിജയങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം 38ാം സ്ഥാനത്തുണ്ടാ യിരുന്ന ക്രിക്കറ്റ് താരം വിരാട് കോഹ്ലി പട്ടികയില്‍ 72ാം സ്ഥാനത്തേക്ക് പിന്‍ത ള്ളപ്പെട്ടു.
നടനും തമിഴക വെട്രി കഴകം നേതാവു മായ വിജയ് 74ാം സ്ഥാനത്ത് എത്തി. കോണ്‍ഗ്രസ് നേതാവും, വയനാട് എംപി യുമായ പ്രിയങ്കാ ഗാന്ധി 81ാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷം 62ാം സ്ഥാന ത്തായിരുന്നു. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 82ാം സ്ഥാനം നേടി. ക്രിക്കറ്റ് താരം ജസ്പ്രിത് ബുമ്ര 83, തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ 92, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍ 97, അമിതാഭ് ബച്ചന്‍ 99, ആലിയ ഭട്ട് 100 സ്ഥാനവും നേടി.