തിരുവനന്തപുരം: ദേശീയ പാതയില്‍ വിവിധ ഭാഗങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ കുറ്റം മുഴുവന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍. റോഡിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് മന്ത്രി റിയാസിന്റെ റോഡാണെന്നും റോഡ് പൊട്ടിപ്പൊളിയുമ്പോള്‍ അത് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയുടെ റോഡ് ആകുകയും ചെയ്യുന്നുവെന്ന വിമര്‍ശനം പരക്കെ ഉയരുകയാണ്.ദേശീയ പാത സംസ്ഥാനസര്‍ക്കാരിന്റെ നേട്ടമാണെന്ന് നാഴികയ്‌ക്ക് നാല്‍പത് വട്ടം പ്രസംഗിച്ചു നടന്ന റിയാസ് ഇപ്പോള്‍ പാതയില്‍ വിള്ളല്‍ വീണപ്പോള്‍ പൂര്‍ണ്ണമായും കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ റോഡിന്റെ വിള്ളുകളുടെ പേരില്‍ മന്ത്രി റിയാസിനും പൊതുമാരമത്ത് വകുപ്പിനും എതിരെ വലിയ ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം, തൃശൂരിലെ ചാവക്കാട് എന്നിവിടങ്ങളിലാണ് വിള്ളല്‍ രൂപപ്പെട്ടത്. മലപ്പുറത്ത് മമ്മാലിപ്പടിയിലാണ് വിള്ളലുണ്ടായതെങ്കില്‍ ചാവക്കാട് മണത്തലയിലാണ് വിള്ളല്‍ ഉണ്ടായത്.
കാരണക്കാരയവര്‍ക്ക് നേരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗാഡ് കരി
റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഇതിന് കാരണക്കാരായവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ് കരി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കേന്ദ്രമന്ത്രി ഗാഡ്കരി ഉറപ്പുനല്‍കിയതായി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.