കൊച്ചി ; ഗോധ്ര കലാപത്തെയും, തീവ്രവാദ ആശയങ്ങളെയും വെളുപ്പിച്ചെടുക്കാനുള്ള പൃഥ്വിരാജിന്റെ ശ്രമത്തിന് കട്ട് വീണു . റീ സെൻസർ ചെയ്ത എമ്പുരാൻ എന്ന ചിത്രമാകും തിങ്കളാഴ്‌ച്ച മുതൽ തിയേറ്ററുകളിലെത്തുക. ഹിന്ദു വിരുദ്ധ അജണ്ട തിരുകി കയറ്റിയ ചിത്രത്തിലെ വിവാദമായ സീനുകളാകും നീക്കം ചെയ്യുക.
രാമഭക്തരെ ചുട്ടുക്കൊന്ന സംഭവത്തെ വെളുപ്പിക്കാൻ ശ്രമിച്ചതിനും , പ്രധാന വില്ലന് ‘ബജ്റംഗി ‘ എന്ന പേര് നൽകിയതുമടക്കം ഇടത് ജിഹാദി സംഘങ്ങളെ കൈയ്യിലെടുത്തിരുന്നു. പലരും പൃഥ്വിരാജിന്റെ ധൈര്യത്തെ വാനോളം പുകഴ്‌ത്തി.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷും അത്തരത്തിൽ പൃഥ്വിരാജിനെ പുകഴ്‌ത്തി എത്തിയവരിൽ ഒരാളാണ് .എമ്പുരാൻ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്‌ട്രീയം പറയാൻ ചില്ലറ ധൈര്യം പോരെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. ആഭ്യന്തര മന്ത്രിയെയടക്കം പരാമർശിക്കുന്ന ചിത്രത്തിന്റെ പേരിൽ സന്തോഷിച്ച് , ആഘോഷിച്ച് വരികയായിരുന്നു ഇടത് -ജിഹാദികൾ.
എന്നാൽ ഇപ്പോൾ ചിത്രം റീസെൻസർ ചെയ്യാൻ പോകുന്നുവെന്ന വാർത്ത വന്നതിനു പിന്നാലെ ഈ സന്തോഷം കൂട്ടക്കരച്ചിൽ ആയി മാറിയിരിക്കുകയാണ് . അതേസമയം പൃഥ്വിരാജിനെതിരെ ട്രോളുകളും ഉയർന്നു കഴിഞ്ഞു. ഹിന്ദുകൾ നെഞ്ച് വിരിച്ച് ഇറങ്ങിയാൽ തീരാവുന്നതേയുള്ളൂ, ഈ ജിഹാദി അജണ്ടയെന്നാണ് ചിലർ പറയുന്നത് . പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ ‘ ആളറിഞ്ഞ് കളിക്കെടാ ‘ എന്ന ഡയലോഗും ചിലർ പറഞ്ഞിട്ടുണ്ട്. നല്ലോണം ആളറിഞ്ഞു തന്നെയാണ് കളിക്കുന്നത് , ആരാണ് പുറകിലെന്നൊക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് ഈ കളിക്കിറങ്ങുന്നതും എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് .