
ന്യൂദല്‍ഹി: വന്ദേഭാരതിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഭാരത റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ് ദമ്പതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നാല് മണിക്കൂര്‍ നീï യാത്രയുടെ നിമിഷങ്ങളും വന്ദേഭാരത് നല്‍കുന്ന ലഘുഭക്ഷണത്തെ കുറിച്ചും അഞ്ചംഗ കുടുംബം യാത്രനുഭവങ്ങള്‍ വിവരിക്കുന്നു.
പോപ്‌കോണ്‍, മാംഗോ ജ്യൂസ്, ചായ തുടങ്ങിയ ഭക്ഷണങ്ങളാണ് ലഭിച്ചത്. മണവും രുചിയുമുള്ള ചായയെ കുറിച്ചും കുടുംബം പങ്കുവച്ചു. ഇന്ത്യന്‍ റെയില്‍വേയും വന്ദേഭാരതിനെയും അഭിനന്ദിക്കുന്ന വീഡിയോ പതിനാലു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.