
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്സും ഡെന്മാര്‍ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മില്‍ കരാര്‍. ഡെന്മാര്‍ക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബിഎസ്‌സി നഴ്‌സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പേഴ്‌സ് എന്നീ പ്രൊഫെഷനുകളിലേയ്‌ക്കാണ് റിക്രൂട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ബി 2 ലെവല്‍ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
കരാര്‍ നടപടികള്‍ക്കായി ഡെന്‍മാര്‍ക്കില്‍ നിന്നുളള എട്ടംഗ മന്ത്രിതല പ്രതിനിധി സംഘമാണ് തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാര്‍ കൈമാറി.