തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി സി പി എം നേതാവ് ടി.എന്‍. സീമ രാജിവച്ചു.നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണചുമതലയുള്ള സാഹചര്യത്തിലാണ് രാജി.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ് ടി എന്‍ സീമ. കോവളം നിയോജകമണ്ഡലം പ്രചാരണ ചുമതലയാണ് ടി.എന്‍. സീമയ്‌ക്കു പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതല നിര്‍വഹിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി വയ്‌ക്കാനുളള തീരുമാനം.